ഇന്ത്യയ്ക്കായി ഫോക്സ്വാഗന് പ്രത്യേകം നിര്‍മിച്ച കോംപാക്ട് സെഡാനാണ് അമിയോ. ഈ വര്‍ഷം പകുതിയോടെ അമിയോ വിപണിയിലെത്തും.
ഞാന്‍ സ്നേഹിക്കുന്നു എന്ന് അര്‍ഥമുള്ള ലാറ്റിന്‍ പദമായ അമോയില്‍ നിന്നാണ് അമിയോ എന്ന പേര് കമ്പനി രൂപപ്പെടുത്തിയത്. നാല് മീറ്ററില്‍ താഴെയാണ് പോളോ അടിസ്ഥാനമാക്കി നിര്‍മിച്ച അമിയോയുടെ നീളം.
മാരുതി ഡിസയര്‍, ഫോഡ് ഫിഗോ ആസ്പൈര്‍, ഹോണ്ട അമെയ്സ്, ഹ്യുണ്ടായി എക്സന്റ്, ടാറ്റ സെസ്റ്റ് മോഡുകള്‍ക്ക് എതിരാളിയായ അമിയോ, പോളോയ്ക്കും വെന്റോയ്ക്കും ഇടയിലാണ് സ്ഥാനം പിടിക്കുക. വശങ്ങളില് നിന്നുള്ള കാഴ്ചയില്‍ മഹീന്ദ്ര വെരീറ്റോയുമായി അമിയോയ്ക്ക് രൂപസാമ്യമുണ്ട്. രണ്ട് എയര്‍ബാഗുകളും എബിഎസ് ഇഎസ്പിയും എല്ലാ വകഭേദത്തിനുമുണ്ട്. മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ക്രൂസ് കണ്ട്രോള് എന്നീ ഫീച്ചറുകള്‍ ഈ സെഗ്മെന്റില്‍ ആദ്യമായി അമിയോ അവതരിപ്പിക്കുന്നു.
റിയര്‍ എസി വെന്റുകള്‍, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോള് എസി, ചെരിവും ഉയരവും ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, ക്യാമറയും സെന്‍സറുകളുമുള്ള റിവേഴ്സ് പാര്‍ക്കിങ് സിസ്റ്റം, അലോയ് വീലുകള്‍ എന്നിയും ഫീച്ചറുകളില്‍ പെടുന്നു. 330 ലീറ്ററാണ് ബൂട്ട് സ്പേസ്. പോളോയ്ക്ക് 295 ലീറ്റര്‍.
ഹാച്ച്ബാക്കായ പോളോയുടെ തരം 1.2 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍, പെട്രോള്‍, 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് അമിയോയില്‍ ഉപയോഗിക്കുക. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡ്. ഫിഗോ ആസ്പൈറിനോട് മത്സരിക്കാന്‍ ഡീസല്‍ അമിയോയ്ക്ക് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് വകഭേദവുമുണ്ട്.