ഉത്സവ ഘോഷയാത്രയ്ക്കിടെ തീപിടുത്തം: ആറുപേര്‍ അറസ്റ്റില്‍

KTM-ARREST1പാരിപ്പള്ളി : ഉത്സവ ഘോഷയാത്രക്കിടെ  ടെമ്പോ വാനില്‍ കരുതിയിരുന്ന വെടിമരുന്നിനും മണ്ണെണ്ണക്കും തീ പിടിച്ച് മൂന്നു പേര്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ആറുപേരെ സിറ്റി പോലീസ് കമ്മീഷണര്‍  പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.  പാരിപ്പള്ളി കല്ലുവാതുക്കല്‍ വേളമാനൂര്‍ വൃന്ദാവനത്തില്‍ അതുല്‍(20) പാരിപ്പള്ളി കല്ലുവാതുക്കല്‍ വേളമാനൂര്‍ ശശാങ്ക വിലാസത്തില്‍ ശ്യാം (20), പാരിപ്പള്ളി കല്ലുവാതുക്കല്‍ വേളമാനൂര്‍ ഷിബു ഭവനില്‍  ഷിബു (33), പാരിപ്പള്ളി കല്ലുവാതുക്കല്‍ വേളമാനൂര്‍ വൈഷ്ണവാലയത്തില്‍ രാജേഷ് (28), പാരിപ്പള്ളി കല്ലുവാതുക്കല്‍ വേളമാനൂര്‍ ശശാങ്ക വിലാസത്തില്‍  ശശാങ്കന്‍ (54) പാരിപ്പള്ളി കല്ലുവാതുക്കല്‍ വേളമാനൂര്‍ ലക്ഷ്മി  വിലാസത്തില്‍ വിജയചന്ദ്രന്‍ പിള്ള (63) എന്നിവരാണ് പിടിയിലായത്.

വേളമാനൂര്‍ അമ്പലത്തിലെ ഉത്സവ ഘോഷയാത്രക്കിടെ പ്രദേശത്തെ ക്ലബ്ബിലെ അംഗങ്ങള്‍ നാസിക് ഡോളും അതി}് മുമ്പില്‍ }ൃത്തം ചെയ്യാ}ായി മണ്ണെണ്ണയും വെടിമരുന്നും കരുതിയിരുന്നു. പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് അശ്രദ്ധമായി മണ്ണെണ്ണ വായില്‍ കൊണ്ടു ഊതുന്നതിനിടെ വാനില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനും മണ്ണെണ്ണക്കും തീ പിടിക്കുകയായിരുന്നു. മൂന്നു പേര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വാന്‍ ഡ്രൈവര്‍ ശ്രീകുമാര്‍ (53), കാബിനിലുണ്ടായിരുന്ന ആകാശ് (16), അനന്തു (18) എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍  കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.

കരിമരുന്ന് ഉപയോഗിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ വ്യക്തമായ അറിവോ പരിചയമോ ഇല്ലാതെ അപകടം ഉണ്ടാക്കിയ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും  വെടിമരുന്നിന്റെ ഉറവിടത്തെ കുറീച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും പരവൂര്‍ സിഐ ചന്ദ്രകുമാര്‍ അറിയിച്ചു. അമ്പലത്തിന്റെ ഭാരവാഹികളെയും, ക്ലബ്ബ് അംഗങ്ങളേയും, നാസിക് ഡോള്‍ കലാകാരന്മാരേയും പ്രതി ചേര്ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related posts