കുളത്തൂപ്പുഴ: ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. കുളത്തൂപ്പുഴസാംനഗർ സ്വദേശി ഷിബു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെ ഏഴംകുളത്തായിരുന്നു അപകടം. നിർമാണ തൊഴിലാളിയായ ഷിബു സുഹൃത്തിനോടൊപ്പം ബൈക്കിൽവരികയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെവന്ന കാറ് കണ്ട് ബ്രേക്ക് പിടിച്ചതോടെ ബൈക്കിന് പിറകിലിരുന്ന ഷിബു തെറിച്ച് റോഡിലേക്കുവീണു. തലയ്ക്ക് പരിക്കേറ്റ ഷിബു വിനെ ഉടൻസ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Related posts
കൊല്ലത്തുനിന്നു മധുരയ്ക്ക് വന്ദേഭാരത് പരിഗണനയിൽ; വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി
കൊല്ലം: കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. വരുമാനത്തിലടക്കം സർവീസ് ഗുണകരമാകുമോ എന്ന...കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം. രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം...ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ നാളെ
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇലക്ഷൻ സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ നാളെ സർവീസ് നടത്തും. 06549 നമ്പർ ട്രെയിൻ നാളെ ഉച്ചകഴിഞ്ഞ്...