പത്തനാപുരം : പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നു. രണ്ട് പോത്തുകളെ പുലി കൊല്ലുകയും ഒരു പട്ടിയെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. വെരുകുഴി തോട്ടത്തില്‍ വീട്ടില്‍ കെ.സി.ചെറിയാന്റെ ഉടമസ്ഥതയിലുള്ള പോത്തുകളെയാണ് പുലി പിടിച്ചത്.വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.ചെറിയാന് സമീപത്തെ തോട്ടത്തില്‍ വേലി കെട്ടിയാണ് പോത്തുകളെ വളര്‍ത്തിയിരുന്നത്. നാല്പത് പോത്തുകളാണ് ആകെ ഉണ്ടായിരുന്നത്.
അതിനുള്ളില്‍ കയറി പുലി പോത്തുകളെ ആക്രമിക്കുകയായിരുന്നു.പോത്തുകളുടെ കഴുത്ത് കടിച്ച് മുറിച്ചനിലയിലാണ്.തുടര്‍ന്ന് കാവലിനായി കെട്ടിയിരുന്ന പട്ടിയെയും കൊണ്ടുപോയി.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പുലി കാട്ടിലേക്ക് കയറിയിരുന്നു.പത്തനാപുരം റേഞ്ചിലെ വെള്ളംതെറ്റി ഫോറസ്റ്റ് ഓഫീസിന്റെ അധീനതയില്‍ വരുന്ന ഈ പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് പുലിയിറങ്ങുന്നത്. ഒന്നിലധികം പുലി ഉണ്ടായിരുന്നതായും സംശയം ഉണ്ട്.