പേടിച്ചൊരു ഗ്രാമം..!പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു; കാവലിനായി നിർത്തി യിരുന്ന നായയെ പുലികടിച്ചുകൊണ്ടുപോയി

പ​ത്ത​നാ​പു​രം : പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു. ​ര​ണ്ട് പോ​ത്തു​ക​ളെ പു​ലി കൊ​ല്ലു​ക​യും ഒ​രു പ​ട്ടി​യെ പിടിച്ചുകൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ​വെ​രു​കു​ഴി തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ കെ.​സി.​ചെ​റി​യാ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്തു​ക​ളെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.​വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ചെ​റി​യാ​ന്‍ സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ വേ​ലി കെ​ട്ടി​യാ​ണ് പോ​ത്തു​ക​ളെ വ​ള​ര്‍​ത്തി​യി​രു​ന്ന​ത്.​ നാ​ല്‍​പ​ത് പോ​ത്തു​ക​ളാ​ണ് ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​നു​ള്ളി​ല്‍ ക​യ​റി പു​ലി പോ​ത്തു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​പോ​ത്തു​ക​ളു​ടെ ക​ഴു​ത്ത് ക​ടി​ച്ച് മു​റി​ച്ച​നി​ല​യി​ലാ​ണ്.​തു​ട​ര്‍​ന്ന് കാ​വ​ലി​നാ​യി കെ​ട്ടി​യി​രു​ന്ന പ​ട്ടി​യെ​യും കൊ​ണ്ടു​പോ​യി.​ശ​ബ്ദം കേ​ട്ട്‌ നാ​ട്ടു​കാ​ര്‍ ഓ​ടി​കൂ​ടി​യ​പ്പോ​ഴേ​ക്കും പു​ലി കാ​ട്ടി​ലേ​ക്ക് ക​യ​റി​യി​രു​ന്നു.​പ​ത്ത​നാ​പു​രം റേ​ഞ്ചി​ലെ വെ​ള്ളം​തെ​റ്റി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന്‍റെ അ​ധീ​ന​ത​യി​ല്‍ വ​രു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് പു​ലി​യി​റ​ങ്ങു​ന്ന​ത്.​ ഒ​ന്നി​ല​ധി​കം പു​ലി ഉ​ണ്ടാ​യി​രു​ന്ന​താ​യും സം​ശ​യം ഉ​ണ്ട്.

Related posts