പെട്രോൾ വിലയിൽ ബി​ജെ​പി  മ​ല​ക്കം മ​റി​യുന്നു; കേ​ന്ദ്ര​ത്തിന്‍റേത് നി​കു​തി ഭീ​ക​ര​ത​യെ​ന്ന് എംഎം ഹ​സ്സ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തിന്‍റേത് നി​കു​തി ഭീ​ക​ര​ത​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ്സ​ൻ. യു​പി​എ​യു​ടെ കാ​ല​ത്ത് പെ​ട്രോ​ൾ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ക​യും പ്ര​ക്ഷോ​ഭം ന​ട​ത്തു​ക​യും ചെ​യ്ത ബി​ജെ​പി ഇ​പ്പോ​ൾ മ​ല​ക്കം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ഹ​സ്സ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ​പി​ള്ള ന​ൽ​കി​യ മ​റു​പ​ടി​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ഹ​സ്സ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ആ​രെ​ങ്കി​ലും കാ​ര്യ​മാ​യി എ​ടു​ക്കു​മൊ എ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ൻ പി​ള്ള പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ല്ലാ​ത്ത വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ഹ​സ്സ​ൻ കു​റ്റ​പ്പെ​ടു​ത്തി. പെ​ട്രോ​ൾ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ല​വ​ർ​ധ​ന​വ് കു​റ​യ്ക്ക​ണ​മെ​ന്ന് ഹ​സ്സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്രം എ​ക്സൈ​സ് നി​കു​തി കൂ​ട്ടു​ന്ന​ത് ശ​രി​യ​ല്ല. 9 ത​വ​ണ എ​ക്സൈ​സ് നി​കു​തി കൂ​ട്ടി​യെ​ന്നും ഹ​സ്സ​ൻ ആ​രോ​പി​ച്ചു.

Related posts