സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയെന്നോണം പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ രംഗത്ത്.
‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന ക്യാപ്ഷനോടെയാണ് മേഘ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. താൻ ഒളിച്ചോടിപ്പോയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും പ്രചാരണങ്ങൾക്കും വിരാമമിടാനാണ് ഈ പോസ്റ്റ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള പിന്തുണയും ഒപ്പം വിമർശനങ്ങളും ഈ പോസ്റ്റിന് താഴെ കമന്റുകളായി എത്തുന്നുണ്ട്.
അതേസമയം, അഖിലുമായുള്ള വിവാഹബന്ധം മേഘ ഔദ്യോഗികമായി വേർപെടുത്തിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പുതിയ പങ്കാളിയെക്കുറിച്ചോ മറ്റ് അഭ്യൂഹങ്ങളെക്കുറിച്ചോ മേഘ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
മറുവശത്ത്, കഴിഞ്ഞ ദിവസം പുതിയൊരു റീൽസുമായി അഖിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വളരെ പെട്ടെന്ന് തന്നെ വൈറലായ ഈ വീഡിയോയുടെ അവസാന ഭാഗത്ത് ‘ചിരിച്ചേ ചിരിച്ചേ’ എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ വീഡിയോ അവസാനിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ അഖിലിന്റേയും മേഘയുടെയും വിവാഹം 2024-ൽ ആയിരുന്നു നടന്നിരുന്നത്.
