എങ്ങനുണ്ട്…എങ്ങനുണ്ട്… കുട്ടിപ്പാവാടയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സ്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കുട്ടിപ്പാവാടയണിഞ്ഞ് ബ്രിട്ടനിലെ ആണ്‍കുട്ടികള്‍; വീഡിയോ വൈറല്‍…

skirt600ബ്രിട്ടനിലെ അന്തരീക്ഷ താപനില ഇപ്പോള്‍ 34 ഡിഗ്രിയാണ്. എന്നാല്‍ അതിലും ചൂടുണ്ടായിരുന്നു ബ്രിട്ടനിലെ ഈ ആണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തിന്. സ്കൂളുകളില്‍ ‘സ്കര്‍ട്ട്(കുട്ടിപ്പാവാട) വിലക്കിയ അധികൃതരുടെ നടപടിയ്‌ക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. പെണ്‍കുട്ടികളെപ്പോലെ കുട്ടിപ്പാവാട അണിഞ്ഞ് സ്കൂളിലെത്തിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. ചിലര്‍ പെണ്‍കുട്ടികളെപ്പോലെ മുടി കെട്ടി വയ്ക്കുകയും ചെയ്തിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.ഡെവണിലെ ഐഎസ് സിഎ അക്കാദമിയിലാണ് ഈ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്.

1

ബ്രിട്ടനില്‍ ഇപ്പോള്‍ ചൂടുകാലമാണ്. ഈ സമയത്ത് സ്കര്‍ട്ട് ധരിക്കരുതെന്ന സ്കൂള്‍ അധികൃതരുടെ വാദം ഒരു തരത്തിലും അംഗീകരിക്കാവില്ലെന്നാണ് പിള്ളേര്‍ പറയുന്നത്. സ്കര്‍ട്ട് ധരിച്ച് സ്കൂളില്‍ പോയ ഒരു പതിനാലുകാരന്റെ അമ്മ പറയുന്നത് അവന് ആകെയുണ്ടായിരുന്ന പ്രശ്‌നം സ്കര്‍ട്ടിന് ഇറക്കക്കുറവാണെന്നതായിരുന്നു. നൂറുകണക്കിന് ആണ്‍കുട്ടികള്‍ ഇന്ന് സ്കൂളില്‍ സ്കര്‍ട്ട് ധരിച്ചെത്തും എന്നായിരുന്നു മറ്റൊരു ആണ്‍കുട്ടി അമ്മയോടു പറഞ്ഞത്. എന്തായാലും സ്കൂള്‍ അധികൃതരും ഇത് കാര്യമായെടുത്തിട്ടില്ല. ആണ്‍കുട്ടികള്‍ക്ക് സ്കര്‍ട്ട് ധരിക്കുന്നത് ഇഷ്ടമാണെങ്കില്‍ അവര്‍ ധരിച്ചോട്ടെ എന്നാണ് പ്രധാന അധ്യാപിക ഐമി മിച്ചല്‍ തമാശയായി പറയുന്നത്. എന്തായാലും ആണ്‍പിള്ളേരുടെ പാവാട പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

Related posts