പ​​തി​​മൂ​​ന്നു​കാ​​ര​​ന്‍റെ ധീ​​ര​​ത! ബോ​​ധ​​ര​​ഹി​​ത​​നാ​​യി റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ ​കി​​ട​​ന്ന മ​​ധ്യ​​വ​​യ​​സ്ക​​നു ര​​ക്ഷ​​യാ​​യി ആ​​ദി​​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പ​​തി​​മൂ​​ന്നു​കാ​​ര​​ന്‍റെ ധീ​​ര​​ത റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ ബോ​​ധ​​ര​​ഹി​​ത​​നാ​​യി കി​​ട​​ന്ന മ​​ധ്യ​​വ​​യ​​സ്ക​​നു ര​​ക്ഷ​​യാ​​യി.

പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു സ​​മീ​​പം തോ​​ന്ന​​ല്ലൂ​​ർ ശ്രാ​​ങ്കു​​ഴി ക​​ട്ടിം​ഗി​ലെ പാ​​ള​​ത്തി​​ൽ വീ​​ണു​​കി​​ട​​ന്ന ശ്രാ​​ങ്കു​​ഴി​​യി​​ൽ മോ​​ഹ​​ന (60)നാ​​ണ് പ​തി​മ്മൂ​ന്നു​കാ​​ര​​ന്‍റ ധീ​​ര​​ത​​യി​​ൽ ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​ന്ന​​ത്.

തോ​​ന്ന​​ല്ലൂ​​ർ ശ്രാ​​ങ്കു​​ഴി​​യി​​ൽ സി​​ജു – അ​​ന്പി​​ളി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ വെ​​ള്ളൂ​​ർ കു​​ഞ്ഞി​​രാ​​മ​​ൻ മെ​​മ്മോ​​റി​​യ​​ൽ ഹൈ​​സ്കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ആ​​ദി​​ൽ സി​​ജു​​വാ​​ണ് പാ​​ള​​ത്തി​​ൽ വീ​​ണ് ചോ​​ര വാ​​ർ​​ന്നു​​കി​​ട​​ന്ന മോ​​ഹ​​ന​​നെ ര​​ക്ഷി​​ച്ച​​ത്.

ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ആ​​ദി​​ലും അ​​നി​​യ​​ൻ ആ​​ദ​​ർ​​വും വീ​​ടി​​ന് സ​​മീ​​പം റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ന് താ​​ഴെ​​യു​​ള്ള പാ​​ട​​ത്ത് ചൂ​​ണ്ട​​യി​​ടാ​​ൻ പോ​​യ​​പ്പോ​​ഴാ​​ണ് ഒ​​രാ​​ൾ ട്രാ​​ക്കി​​ൽ ത​​ല​​യി​​ടി​​ച്ച് വീ​​ണു ര​​ക്ത​​ത്തി​​ൽ കു​​ളി​​ച്ചു​കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്.

ഇ​​തേ​സ​​മ​​യം, എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തു​​നി​​ന്നും കൊ​​ച്ചു​​വേ​​ളി​​യി​​ലേ​​ക്ക് പോ​​കു​​ന്ന കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സി​​ന്‍റെ ചൂ​​ളം​വി​​ളി കാ​​ഞ്ഞി​​ര​​മ​​റ്റ​​ത്തു നി​​ന്നും കേ​​ട്ടു.

ആ​​ദി​​ൽ ഉ​​ട​​ൻ​​ത​​ന്നെ മോ​​ഹ​​ന​​നെ ട്രാ​​ക്കി​​ൽ​​നി​​ന്നു വ​​ലി​​ച്ചു മാ​​റ്റി,​ അ​​പ്പോ​​ഴേ​​ക്കും ട്രെ​യി​​നും പാ​​ഞ്ഞു​​പോ​​യി.

തു​​ട​​ർ​​ന്ന് കു​​ട്ടി​​ക​​ൾ ബ​​ഹ​​ളം വ​​ച്ച് ആ​​ളു​​ക​​ളെ​ക്കൂ​​ട്ടി മോ​​ഹ​​ന​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ആ​​ദി​​ലി​​നെ 15ന് ​​കു​​ഞ്ഞി​​രാ​​മ​​ൻ മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ അ​​നു​​മോ​​ദി​​ക്കു​​മെ​​ന്നു സ്കൂ​​ൾ മാ​​നേ​​ജ​​ർ കെ.​​ആ​​ർ. അ​​നി​​ൽ​കു​​മാ​​ർ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​ൻ മൂ​​ർ​​ക്കാ​​ട്ടി​​ൽ, ഹെ​​ഡ്മി​​സ്ട്ര​​സ് എ​​സ്. ഗീ​​ത എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

Related posts

Leave a Comment