പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ട് ​പ​ക്ഷേ എ​വി​ടെ പോ​യി പോ​യി പ​ഠി​ക്കും;  അ​ഗ​സ്ത്യ വ​ന​ത്തി​ലെ ആ​ദി​വാ​സി കു​ട്ടി​കൾക്ക് പഠിക്കാൻ സ്കൂളില്ല;   വനവിഭവങ്ങൾ  ശേഖരിക്കാൻ  കുട്ടികൾ കാട്ടിലേക്ക്

കാ​ട്ടാ​ക്ക​ട: മ​ന്ത്രി ഒ​ന്നു ശ്ര​ദ്ധി​ക്കു​മോ ഇ​വി​ടെ സ്കൂ​ളു​മി​ല്ല, പ​ഠ​ന​വു​മി​ല്ല. ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്ക​ണ​മെ​ങ്കി​ൽ കാ​ടി​റ​ങ്ങ​ണം. അ​തി​നാ​ൽ ത​ന്നെ ഇ​ക്കു​റി​യും കു​ട്ടി​ക​ൾ അ​മ്പും വി​ല്ലു​മാ​യി വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കും. അ​ഗ​സ്ത്യ വ​ന​ത്തി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കാ​ൻ ക​ഴി​യാ​തെ ഒ​റ്റ​പ്പെ​ട്ട​പോ​കു​ന്ന​ത്. പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ട്.​പ​ക്ഷേ എ​വി​ടെ പോ​യി പോ​യി പ​ഠി​ക്കും. ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ല​യം അ​ട​ച്ചു​പൂ​ട്ടി.

അ​തി​നാ​ൽ ത​ങ്ങ​ളു​ടെ കൂ​ടെ ഉ​ൾ​കാ​ട്ടി​ൽ വ​ര​ട്ടെ , വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ട്ടെ. ഇ​താ​ണ് അ​ഗ​സ്ത്യ​വ​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ നി​ല. പ​ഠി​ക്കാ​ൻ സ്കൂ​ളു​മി​ല്ല, പാ​ഠ​പു​സ്ത​ക​ങ്ങ​ളു​മി​ല്ല. വ​ന​ത്തി​ൽ ആ​ദി​വാ​സി​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ സ്ഥാ​പി​ച്ച ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ സ്കൂ​ൾ.

ഇ​പ്പോ​ൾ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ല്ലാ​താ​യി. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ 27 ആ​ദി​വാ​സി ഊ​രു​ക​ൾ​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന ആറ് സ്കൂ​ളു​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നു. പൊ​ടി​യ​ത്ത് അഞ്ച് മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ഏ​കാ​ധ്യാ​പ​ക സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ചി​രു​ന്ന​ത്.

സ്കൂ​ളു​ക​ൾ പൂ​ട്ടി​യ​തോ​ടെ പ​ല ഊ​രു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും നി​ല​ച്ച മ​ട്ടാ​യി. നാ​ടു​മാ​യി അ​ടു​ത്ത് കി​ട​ക്കു​ന്ന ഊ​രു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ കോ​ട്ടൂ​രും കു​റ്റി​ച്ച​ലിലു​മെ​ത്തി പ​ഠി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ 15 ഉം 20 ​ഉം കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ നി​ന്ന് കാ​ട്ടി​ലൂ​ടെ ന​ട​ന്നെ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ടു​ കാ​ര​ണം ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​ക്ഷ​രം അ​ന്യ​മാ​യ സ്ഥി​തി​യി​ലാ​ണ്.

യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് മു​തി​ർ​ന്ന​വ​രു​ടെ പ​ഠ​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.സ്കൂ​ളു​ക​ൾ പൂ​ട്ടി​യ​തി​നു മ​തി​യാ​യ കാ​ര​ണം പ​റ​യാ​ൻ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റർ അ​ധി​കൃ​ത​ർ​ക്കും ക​ഴി​യു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നേ​രി​ട്ടാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​രം സ്കൂ​ളു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും പ​ഠ​നോ​പ​ക​ര​ണം എ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഓ​ല​യും ഷീ​റ്റും ഇ​ട്ട് മേ​ൽ​ക്കൂ​ര​യും ചു​ള്ളി​ക്ക​മ്പ് കൊ​ണ്ട് ചു​വ​രും വ​ച്ച കൂ​ര​ക​ളി​ൽ ആ​യി​രു​ന്നു എ​ല്ലാ സ്കൂ​ളു​ക​ളും
കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ ഇ​വി​ടെ ഒ​ക്കെ പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​രും വ​രാ​താ​യ​തോ​ടെ സ്കൂ​ളു​ക​ൾ ഒ​ന്നൊ​ന്നാ​യി അ​ട​യു​ക​യാ​ണ്

അ​ഗ​സ്ത്യ വ​ന​ത്തി​ലെ 27 ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റുക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പെ​ട്ട വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു വ​രു​ത്ത​ണം എ​ന്ന നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ഗ​സ്ത്യ വ​ന​ത്തി​നു​ള്ളി​ൽ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ആ​രം​ഭി​ക്കും എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് .

അ​ഗ​സ്ത്യ വ​ന​ത്തി​ലെ ഉ​ൾ​ഭാ​ഗ​ത്തു​ള്ള ആ​ദി​വാ​സി ഊ​രു​ക​ളി​ൽ നി​ന്നും കാ​ട്ടാ​ന​ക​ളും വ​ന്യ മൃ​ഗ​ങ്ങ​ളും നി​റ​ഞ്ഞ കൊ​ടും കാ​ട്ടി​ലൂ​ടെ 30 ഉം 40 ​ഉം കി​ലോ​മീ​റ്റ​ർ കാ​ൽ ന​ട​യാ​യി സ​ഞ്ച​രി​ച്ച് കോ​ട്ടൂ​രും കു​റ്റി​ച്ച​ലി​ലും എ​ത്തി പ​ഠി​ക്കു​ക എ​ന്ന​ത് ഏ​റെ ദു​ഷ്ക​ര​മാ​യ​തോ​ടെ ആ​ണ് കു​ട്ടി​ക​ൾ പ​ഠ​നം ത​ന്നെ നി​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത് .

ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ ഈ ​കൊ​ഴി​ഞ്ഞു പോ​ക്ക് ച​ർ​ച്ചാ വി​ഷ​യ​മാ​വു​ക​യും മൂ​ന്ന് വ​ർ​ഷം മു​ൻ​പ് നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ അ​ഗ​സ്ത്യ വ​ന​ത്തി​നു​ള്ളി​ൽ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ആ​രം​ഭി​ക്കും എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് .ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ചു .

മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ആ​രം​ഭി​ക്കാ​ൻ വാ​ലി​പാ​റ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റിൽ ഒ​രേ​ക്ക​ർ ഭൂ​മി​യും ക​ണ്ടെ​ത്തി ന​ൽ​കി.​എ​ന്നാ​ൽ സ്കൂ​ൾ ചി​ല​രു​ടെ സ​മ്മ​ർ​ദത്തി​നു വ​ഴ​ങ്ങി വ​ന മേ​ഖ​ല​ക്ക് പു​റ​ത്താണ് സ്കൂ​ൾ വന്നത്. ഇവിടേക്ക് കാ​ട് വി​ട്ടു വ​രാ​ൻ ആദിവാസി കു​ട്ടി​ക​ൾ ത​യ്യാ​റാ​യല്ലാത്തിനാൽ അവർക്ക് ഇപ്പോഴും പഠനം അന്യമായി നിൽക്കുകയാണ്.

Related posts