വ​ലി​യ ത​ല​യി​ൽ മൂ​ക്കി​ന്‍റെ സ്ഥാ​ന​ത്ത് ര​ണ്ടു കണ്ണുകള്‍! വി​ചി​ത്ര രൂ​പ​ത്തി​ൽ പി​റ​ന്ന ആ​ട്ടി​ൻ​കു​ട്ടി കൗ​തു​ക​മാ​കു​ന്നു

മ​രു​തോ​ങ്ക​ര: വി​ചി​ത്ര രൂ​പ​ത്തി​ൽ പി​റ​ന്ന ആ​ട്ടി​ൻ​കു​ട്ടി വീ​ട്ടു​കാ​ർ‌​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​കു​ന്നു.

മ​രു​തോ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ൻ​പ​തി​ൽ പെ​ട്ട പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ വ​ണ്ണ​ത്താം ക​ണ്ടി ജാ​നു​വി​ന്‍റെ വീ​ട്ടി​ലാ​ണ് വിചിത്രരൂപത്തിലുള്ള ആ​ട്ടി​ൻ​കു​ട്ടി പി​റ​ന്ന​ത്.

ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​ന്നി​നാ​ണ് വി​ചി​ത്ര രൂ​പ​മുള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്ക് ജ​നിച്ചത്.

വ​ലി​യ ത​ല​യി​ൽ മൂ​ക്കി​ന്‍റെ സ്ഥാ​ന​ത്ത് ര​ണ്ടു ക​ണ്ണു​ക​ളും ഒ​ന്നി​ച്ചാ​ണു​ള്ള​ത്. മൂ​ക്ക് കാ​ണാ​നി​ല്ല. നാ​വ് വാ​യി​ൽ നി​ന്നു പു​റ​ത്തേ​ക്കാ​യ നി​ല​യി​ലാ​ണ്.

പ്ര​സ​വ ശേ​ഷം കി​ട​പ്പു ത​ന്നെ​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പാ​ൽ ന​ൽ​കി​യ​തോ​ടെ വൈ​കി​ട്ടോ​ടെ ന​ട​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment