ര​മേ​ശ​ൻ മുത്താണ്.! വീ​ണു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്കു ന​ൽ​കി അം​ഗ​പ​രി​മി​ത​നാ​യ യാ​ച​ക​ൻ

ആ​ലു​വ: വീ​ണു​കി​ട്ടി​യ ര​ണ്ടു പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്കു തി​രി​കെ​ന​ൽ​കി അം​ഗ​പ​രി​മി​ത​നാ​യ യാ​ച​ക​ൻ.

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു ഭി​ക്ഷ​യെ​ടു​ത്തു ജീ​വി​ക്കു​ന്ന ചെ​ന്നൈ തി​രു​ത്ത​ണി സ്വ​ദേ​ശി ര​മേ​ശാ​ണു ദു​രി​ത​ജീ​വി​ത​ത്തി​നി​ട​യി​ലും മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബേ​ക്ക​റി​ക്കു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന‌​ടു​ത്തു​നി​ന്നാ​ണ് ആ​ഭ​ര​ണം ല​ഭി​ച്ച​ത്.

കാ​റി​ൽ​നി​ന്നി​റ​ങ്ങി ബേ​ക്ക​റി​യി​ലേ​ക്കു പോ​യ സ്ത്രീ​യു​ടെ കൈ​യി​ൽ​നി​ന്ന് ഊ​രി വീ​ണ​താ​യി​രു​ന്നു വ​ള. കാ​റി​ലെ യാ​ത്ര​ക്കാ​ർ ഇ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ചു രൂ​പ ഭി​ക്ഷ ന​ൽ​കി​യി​രു​ന്നു.

അ​തു​വാ​ങ്ങി മ​ട​ങ്ങു​മ്പോ​ഴാ​ണു സ്വ​ർ​ണ​വ​ള ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ കാ​റി​ന്‍റെ വി​ൻ​ഡോ ഗ്ലാ​സി​ൽ മു​ട്ടി അ​ക​ത്തി​രു​ന്ന സ്ത്രീ​ക്കു വ​ള കൈ​മാ​റി.

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​നു സ​മീ​പ​മാ​ണ് ര​മേ​ശ​ൻ രാ​ത്രി​ ഉ​റ​ങ്ങു​ന്ന​ത്.

Related posts

Leave a Comment