അ​മി​തവേ​ഗ​ത്തി​ന് ഒരു വർഷം മുന്പു പി​ഴ​യ​ട​ച്ചു; ദേ ​പിന്നെയും നോ​ട്ടീ​സ്! കോതമംഗലം സ്വദേശിയുടെ അനുഭവം ഇ​ങ്ങ​നെ…

കൊ​ച്ചി: അമിതവേഗത്തിന് ഓ​ണ്‍​ലൈ​നാ​യി പി​ഴ അ​ട​യ്ക്കുന്നവർക്ക് വീ​ണ്ടും വീണ്ടും മോട്ടോർവാഹന വകുപ്പിന്‍റെ നോ​ട്ടീ​സ്. വി​വി​ധ റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​കളിൽ കു​ടു​ങ്ങു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കു​ള്ള പി​ഴ സം​ബ​ന്ധി​ച്ച അ​റി​യി​പ്പാ​ണ് നോ​ട്ടീ​സ് മു​ഖാ​ന്തി​രം ലഭി​ക്കു​ന്ന​ത്. ന്യൂ​ജ​ൻ സ​മൂ​ഹ​മാ​ക​ട്ടെ നോട്ടീസ് ലഭിക്കുന്പോൾതന്നെ ഓ​ണ്‍​ലൈ​ൻ വ​ഴി പി​ഴ അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ പി​ഴ​യ​ട​ച്ച വി​വ​​രം വ​കു​പ്പി​ന് അ​റി​യാമെങ്കിലും ഇതു പരിശോധിക്കാതെ വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കു​കയാണ് അധികൃതർ. കോതമംഗലം സ്വദേശിയുടെ അനുഭവം ഇ​ങ്ങ​നെ: 2018 മാ​ർ​ച്ചിൽ ഇദ്ദേഹത്തിന്‍റെ കാ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വേ​ങ്ങൂ​രി​ൽ അ​മി​ത വേ​ഗ​ത്തി​ന് കാ​മ​റക്കണ്ണി​ൽ കു​ടു​ങ്ങി.

ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പും പി​ഴ ഒ​ടു​ക്കേ​ണ്ട തു​കയുടെ വി​വ​ര​ങ്ങ​ളുമടങ്ങിയ നോട്ടീസ് ദി​വ​സ​ങ്ങ​ൾ​ക്ക​കം തപാലിൽ എ​ത്തി. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം പ്രയാജനപ്പെടുത്തി ഏ​പ്രി​ൽ ​മാ​സം​ത​ന്നെ അദ്ദേഹം പി​ഴ അ​ട​ച്ചു. എന്നാൽ നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന് നിർദേശിച്ച് ക​ഴി​ഞ്ഞ മാ​സം അദ്ദേഹത്തിന് ​വീ​ണ്ടും കിട്ടി നോട്ടീസ്. അ​ന്ന​ത്തെ സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ട​തി​നാ​ലും ഇ​തി​നോ​ട​കം കി​ലോ​മീ​റ്റ​റുകൾ വണ്ടി ഓടിയതിനാലും മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഓ​വ​ർ സ്പീ​ഡി​ന് പി​ഴ ല​ഭി​ച്ച​താ​കാ​മെ​ന്ന് വി​ചാ​രി​ച്ചു.

നോ​ട്ടീ​സി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും വാ​യി​ച്ചു​നോ​ക്കി​യ​പ്പോ​ഴാ​ക​ട്ടെ അ​തേസ്ഥ​ലം, അ​തേ ദി​വ​സം, അ​തേ സ​മ​യം. ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പി​ഴ ഓ​ണ്‍​ലൈ​ൻ വഴിയടച്ചതിന്‍റെ ര​സീ​ത് ത​ങ്ങ​ൾ​ക്ക് പോ​സ്റ്റ് അ​യ​ച്ചാ​ൽ മ​തി​യെന്ന മറുപടിയാണ് ലഭിച്ചത്. ഇ​ങ്ങ​നെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പോ​സ്റ്റ് അ​യ​യ്ക്കാ​നാ​ണെ​ങ്കി​ൽ പി​ന്നെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം എ​ന്തി​നെ​ന്നാ​ണ് ദുരനുഭവം നേരിട്ടയാളുടെ ചോ​ദ്യം.

Related posts