ഇങ്ങനെയും ഒരു കൂട്ടായ്മ..! സംസ്ഥാനത്തെ ആദ്യ ആ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​കു​ന്നു

aaduകൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ ആ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​കു​ന്നു. ആ​ട് വ​ള​ർ​ത്താ​നും വി​പ​ണി​യൊ​രു​ക്കാ​നും മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​മൊ​രു​ക്കി, കൂ​ട്ടാ​യ്മ​യി​ലൂ​ടെ നേ​ട്ട​മു​ണ്ടാക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ട് ക​ർ​ഷ​ക സം​ഘം രൂ​പീക​രി​ച്ച് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​തെന്ന്  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ പ​റ​ഞ്ഞു.

175 ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ, ആ​ടു വ​ള​ർ​ത്ത​ലി​ന് കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇന്നലെ തു​ടക്കം കുറിച്ചു. 18 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി 70പേ​ർ​ക്ക് മൂ​ന്ന് ആ​ടു​ക​ളെ വീ​ത​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്.​അ​ന്പ​ത് ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് ആ​ടു​ക​ളെ ന​ൽ​കു​ന്ന​ത്.​
ഇ​തി​നാ​യി 210 ആ​ടു​ക​ളെ വാ​ങ്ങു​ന്ന​ത് കൊ​ട​ക​ര​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് ത​ന്നെയാണ്.

15 മു​ത​ൽ 18 കി​ലോ വ​രെ തൂ​ക്ക​മു​ള്ള ആ​ടു​ക​ളെ​യാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ം.​ഒ​രു കി​ലോ​യ്ക്ക് 350 മു​ത​ൽ 400 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്ക് വി​ല ന​ൽ​കി​യാ​ണ് ക​ർ​ഷ​ക സം​ഘം ആ​ടു​ക​ളെ വാ​ങ്ങു​ന്ന​ത്.​പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ആ​ടു​ക​ളെ വാ​ങ്ങു​ന്ന​വ​രെ​യും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.​ ആ​ട് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ട് ഉ​പോ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​യ്ക്കാ​നും പ​ദ്ധ​തി ഒ​രു​ക്കു​ന്നു​ണ്ടെന്നും ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ലാ​സി​നി ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മൃ​ഗാ​സ്പ​ത്രി സീ​നി​യ​ർ വെ​റ്റി​ന​റി സ​ർ​ജ്ജ​ൻ ഡോ.​മാ​ത്യൂ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സു​ധ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഇ.​എ​ൽ.​പാ​പ്പ​ച്ച​ൻ, ജോ​യി നെ​ല്ലി​ശ്ശേ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​നി​ല ഗി​രീ​ശ​ൻ, വി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​രാ​യ​ണി വേ​ലാ​യു​ധ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ട് ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ.​വി.​ബി​ജു,വി.​എ​ൽ.​ജോ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts