സിനിമാ ചര്‍ച്ചയുടെ പേരും പറഞ്ഞ് വിളിക്കും; അവിടെയെത്തുമ്പോള്‍ അവര്‍ക്ക് വേണ്ടത് മറ്റു പലതും;ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നേഹ സക്‌സേന

nehaകസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നേഹ സക്‌സേന. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോയ തനിക്ക് അത്ര നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്നാണ് നടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.” കഥ പറയാന്‍ വേണ്ടി നമ്മളെ വിളിക്കും. കഥ കേട്ട്  ഇഷ്ടപ്പെട്ടാല്‍ നമ്മള്‍ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്യും. അതിനു ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമയ്‌ക്കെന്ന് പറഞ്ഞു വിളിക്കും. അവിടെവച്ച് അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടമാവും. തെറ്റു ചെയ്യാന്‍ തയ്യാറല്ലാഞ്ഞതിനാല്‍ എനിക്ക് ഇത്തരത്തില്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായി” നേഹ പറയുന്നു. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നതു കൊണ്ടായിരുന്നു അവര്‍ക്കു മുമ്പില്‍ വഴങ്ങാന്‍ തയ്യാറാകാഞ്ഞത്. ഒടുവില്‍ ഓഡീഷനു പോകുന്നതു നിര്‍ത്തുകയും ചെയ്‌തെന്ന് ഈ 25കാരി പറയുന്നു.

പണത്തിനും പ്രശസ്തിക്കും വേണ്ടി ബോധപൂര്‍വം തെറ്റു ചെയ്യാന്‍ പല പെണ്‍കുട്ടികളും തയ്യാറാവുന്നു. ഇത്തരത്തില്‍ എളുപ്പവഴി നോക്കുന്നവര്‍ നഷ്ടപ്പെടുത്തുന്നത് കഴിവുള്ളവരുടെ അവസരമാണെന്നും അഭിനയിച്ച നേഹ പറയുന്നു. സിനിമാ ലോകത്തെ മോശമായി സമീപിക്കുന്നവര്‍ക്ക് മാത്രമേ സിനിമാലോകം മോശമാണെന്ന തോന്നലുണ്ടാവുകയുള്ളുവെന്നും ഇത്തരക്കാരാണ് ഇരകളാവുന്നതെന്നും നേഹ പറയുന്നു.

തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിദ്ധ്യമായി മാറുന്ന നേഹ ഉത്തരേന്ത്യക്കാരിയാണ്. മമ്മൂട്ടിച്ചിത്രം കസബയിലൂടെ മലയാളത്തിലെത്തിയ നേഹ മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ ജൂലി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Related posts