ഇവൻ ഇത്രക്കാരനായിരുന്നോ..! രാവിലെ വീട്ടമ്മമാർക്ക് മുന്നിൽ മാന്യനായ കച്ചവടക്കാരൻ; സന്ധ്യമയങ്ങിയാൽ കള്ളനാകുന്ന ആടുകളി നൗഷാദ് 16 വർഷത്തിനു ശേഷം പോലീസ് പിടിയിൽ

aadukili-arrestമാ​വേ​ലി​ക്ക​ര: മോ​ഷ​ണ​ക്കേസു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 വ​ർ​ഷ​ത്തി​നുശേ​ഷം പി​ടി​യി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. കാ​യം​കു​ളം കീ​രി​ക്കാ​ട് വേ​രു​വ​ള്ളി​ഭാ​ഗം വ​ട​വ​നാ​ട് കി​ഴ​ക്ക​തി​ൽ ആ​ടു​കി​ളി എ​ന്നു വി​ളി​ക്കു​ന്ന നൗ​ഷാ​ദ് (43) നെ​യാ​ണ് പോ​ലീ​സ് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്ത​ത്.

ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് അ​ന്പാ​ടി​യി​ൽ വി​ജ​യ​ല​ക്ഷ്മി​യ​മ്മ​യു​ടെ വീ​ട്ടി​ൽനി​ന്ന് 2001ൽ ​ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ക്ഷേ​ത്ര ക​വ​ർ​ച്ച അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. കാ​യം​കു​ളം, ക​രീ​ല​ക്കു​ള​ങ്ങ​ര, ക​ന​ക​ക്കു​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ മു​പ്പ​തോ​ളം മോ​ഷ​ണക്കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പോലീ​സ് പ​റ​യു​ന്നു.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പ​ഴം, പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി വീ​ടു​ക​ൾ ക​ണ്ടു​വച്ച ശേ​ഷം രാ​ത്രി​യി​ൽ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ മോ​ഷ്ടാ​ക്ക​ളു​മാ​യി എ​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​തി​വ്. മൂ​ന്നോ​ളം കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.    ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി 20 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ പോലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ആ​ന്‍റി ഗു​ണ്ടാ​സ്ക്വാ​ഡ് എഎ​സ്​ഐ ഇ​ല്യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ൽ നി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.  സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ അ​ജി​ത്കു​മാ​ർ, സ​ന്തോ​ഷ്, പ്ര​താ​പ​ൻ, സി​റി​ൾ, ഷാ​ഫി എ​ന്നി​വ​രും പോലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts