ചുമ്മാ ഒരു പോലീസ് സ്റ്റേഷൻ ..! കേസ് ഏതു കോടതിയിൽ വേണമെന്ന വക്കിലന്മാർ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാ യില്ല; നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ കേസെടുക്കാനാവാതെ പോലീസുകാർ

ആ​ളൂ​ർ: പു​ന​ർ​പ്ര​വ​ർ​ത്ത​നം തുടങ്ങി ഒരു മാസം കഴി​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ളൂ​ർ പോ​ലി​സ് സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ ജൂ​ണ്‍ 29 നാ​ണ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പു​ന​ർ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 11 പോ​ലീ​സു​കാ​രെ ഇ​വി​ടെ നി​യ​മി​ച്ചി​ട്ടു​ണ്ടെങ്കിലും കേസെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ.

സ്റ്റേ​ഷ​നി​ലെ കേ​സു​ക​ൾ ഏ​ത് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന ഹൈ​കോ​ട​തി നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തു​മൂ​ലം ഇ​തു​വ​രെ ഇ​വി​ടെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ കേ​സു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചാ​ല​ക്കു​ടി​യി​ലെ അ​ഭി​ഭാ​ഷ​ക​രും ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ വേ​ണ​മെ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ വൈ​കി​പ്പി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. കേ​സെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ ആ​ളൂ​ർ, മു​രി​യാ​ട്, ക​ല്ലേ​റ്റും​ക​ര, ക​ടു​പ്പ​ശേ​രി, കൊ​റ്റ​നെ​ല്ലൂ​ർ, താ​ഴേ​ക്കാ​ട് എ​ന്നീ വി​ല്ലേ​ജു​ക​ളാ​ണു​ള്ള​ത്. ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ​ർ​ക്കി​ളി​നു​കീ​ഴി​ൽ നാ​ലാ​മ​ത്തെ​യും, ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ഡി​വി​ഷ​നി​ലെ പ​തി​നൊ​ന്നാ​മ​ത്തേ​യും സ്റ്റേ​ഷ​നാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ​സ്റ്റേ​ഷ​നും ആ​ളൂ​ർ പ​ഞ്ചാ​യ​ത്തും, മു​രി​യാ​ട് പ​ഞ്ചാ​യ​ത്തും, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തും അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചി​രു​ന്നു

. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ചാ​ല​ക്കു​ടി, മാ​ള, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ട​ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളാ​ണ് ആ​ളൂ​ർ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്. ഏ​ക​ദേ​ശം 70,000 ജ​ന​സം​ഖ്യ​യാ​ണ് പോ​ലീ​സ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​ത്.

Related posts