ജോ​ളി​യു​ടെ വ​ക്കാ​ല​ത്ത്! ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കേ​സ് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു; ആ​ളൂ​രി​നെ​തി​രെതാ​മ​ര​ശേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ;

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര​കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത വി​ഷ​യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ആ​ളൂ​രി​നെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് താ​മ​ര​ശേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ. സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ളൂ​ർ ത​ന്നെ​കൊ​ണ്ട് വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ടു​വി​ച്ച​തെ​ന്നും സൗ​മ്യ​വ​ധ​കേ​സി​ലെ പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​ക്കാ​യി വാ​ദി​ച്ച ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക​നാ​യി ആ​വ​ശ്യ​മി​ല്ലെ​ന്നും വെ​ള്ളി​യാ​ഴ്ച താ​മ​ര​ശേ​രി കോ​ട​തി​യി​ലെ​ത്തി​യ ജോ​ളി പ​റ​ഞ്ഞി​രു​ന്നു.

സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ താ​മ​ര​ശേ​രി ബാ​റി​ൽ അ​തി​നു​ള്ള പാ​ന​ലു​ണ്ട്. പാ​ന​ലി​ൽ​നി​ന്ന് അ​ഭി​ഭാ​ഷ​ക​നെ വി​ട്ടു​ന​ൽ​കാ​മെ​ന്നി​രി​ക്കെ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കേ​സ് ത​ട്ടി​യെ​ടു​ക്കാ​ൻ ആ​ളൂ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് താ​മ​ര​ശേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ബാ​ർ കൗ​ൺ​സി​ലി​നെ സ​മീ​പി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ടു​വി​ച്ച​തെ​ന്നും ചീ​പ് പ​ബ്ളി​സി​റ്റി​യാ​ണ് ആ​ളൂ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ആ​ളൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​നെ എ​തി​ർ​ക്കാ​നാ​ണ് ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട്.

Related posts