ഏനമാവിൽ  കീരി, ആമ മാംസം വില്പന;  പിന്നിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

ഏ​നാ​മാ​വ്: കോ​ൾപാ​ട​ത്തു​നി​ന്നും ബ​ണ്ടു റോ​ഡു​ക​ളി​ൽ നി​ന്നും കീ​രി​ക​ളെ​യും ആ​മ​ക​ളെ​യും വ്യാ​പ​ക​മാ​യി പി​ടി​കൂ​ടി മാം​സം വി​ല്​പ​ന ന​ട​ത്തു​ന്ന​ത് പ​തി​വാ​യി. വ​നം വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ൾ​പ​ട​വി​ൽ ബ​ണ്ട് റോ​ഡി​ന​രി​കി​ൽ നി​ന്നും പാ​ത്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച ജീ​വ​നു​ള്ള ആ​മ​ക​ളെ​യും മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെടു​ത്തു. വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തോ​ടെ പാ​ത്ര​ങ്ങ​ളും മ​റ്റും ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ കു​ടും​ബ സ​മേ​തം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഏ​ന​മാ​വ് നെ​ഹ്റു പാ​ർ​ക്ക് പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​ർ പാ​ട​വ​ര​ന്പു​ക​ളി​ൽ നി​ന്നും ബ​ണ്ട് റോ​ഡു​ക​ളി​ലെ കു​റ്റി​ച്ചെ​ടിക്കാ​ടു​ക​ളി​ൽ നി​ന്നു​മാ​ണ് ആ​മ​ക​ളെ​യും കീ​രി​ക​ളെ​യും പി​ടി​കൂ​ടി​യി​രു​ന്ന​ത്. ഇ​വ​യെ കൊ​ന്ന് മാം​സ​മാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്കു ര​ഹ​സ്യ​മാ​യി വി​ൽ​ക്കാ​റു​ണ്ടെന്ന് ​നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ ഇ​വ​ർ ഭ​ക്ഷ​ണമാ​ക്കു​ക​യു​മാ​ണ് പ​തി​വ്.

വ​നം​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ജീ​വ​നു​ള്ള ആ​റ് ആ​മ​ക​ളെ​യും പ​ന്ത്ര​ണ്ടിലേ​റെ ആ​മത്തോ​ടു​ക​ളും ക​ണ്ടെത്തി. ​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കനാ​യ അ​രി​ന്പൂ​ർ സ്വ​ദേ​ശി കെ.​ജെ. സ്റ്റാ​ൻ​ലി ഏ​നാ​മാ​വ് റെ​ഗു​ലേ​റ്റ​ർ പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​മ​ക​ളെ കൊ​ന്ന് മാം​സം വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സ്റ്റാ​ൻ​ലി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ന്യൂ​സ് ഓ​ഫ് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി പ​ന​യ്ക്ക​ലി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ ത്തു​ട​ർ​ന്ന് പൊ​ങ്ങ​ണം​കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ സ​ന്ദീ​പ്, കെ.​വി.​ ധ​നേ​ഷ്, വി.​എം. ഷാ​ന​വാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​നാ​മാ​വി​ലെ​ത്തി ആ​മ​ക​ളെ​യും മ​റ്റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​മ​ക​ളെ​യും കീ​രി​ക​ളെ​യും പി​ടി​കൂ​ടു​ന്ന​വ​രെക്കു​റി​ച്ചും മാം​സം വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ചും വ​നം വ​കു​പ്പി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ വൈ​കാ​തെ പി​ടി​യി​ലാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts