ഇതിനിടയില്‍ എന്റെ വീടിന്റെ അടിയാധാരവും, പാസ്ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു…തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുന്‍പില്‍ നല്ലപ്പുള്ള ചമഞ്ഞു നില്‍ക്കണമെന്ന് കരുതരുത്…ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല…

മലയാളികള്‍ ഒന്നടങ്കം അനുഗ്രഹിച്ചവരാണ് കാന്‍സറിനെ വെല്ലുവിളിച്ച് വിവാഹിതരായ സച്ചിന്‍ ഭവ്യ ദമ്പതികള്‍. പ്രണയിനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപോവാതെ അവളെ സ്വന്തമാക്കിയ സച്ചിനെ മലയാളികള്‍ ഏവരും അഭിനന്ദിച്ചിരുന്നു. തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കായി ഈ ദമ്പതികള്‍ ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കംപ്യൂട്ടര്‍ പഠനത്തിന് എത്തയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീടാണ് ഭവ്യയ്ക്ക് ആ കാന്‍സറാണെന്ന് മനസിലാകുന്നത്. എന്നാല്‍ അവളെ വിവാഹം ചെയ്ത് ഒപ്പം നില്‍ക്കുകയാണ് സച്ചിന്‍ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതിയായിരുന്നു വിവാഹം.

സച്ചിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ…

പ്രിയപ്പെട്ട സ്നേഹിതരെ…ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു..ഇന്നലെ ഡോക്ടര്‍ വി.പി. ഗംഗാധരന്‍ സാറിനെ കണ്ടിരുന്നു., 12-ാം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസള്‍ട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകള്‍ ആണ് കേള്‍ക്കാന്‍ പറ്റിയത്.. ഭവ്യക്ക് ഇപ്പോള്‍ വന്ന അസുഖം നോര്‍മല്‍ ആയിരിക്കുന്നു.. 14ലോ16 കീമോയില്‍ നിര്‍ത്താന്‍ ചാന്‍സ് ഉണ്ട്. അതുകഴിഞ്ഞാല്‍ മരുന്നാണ് എന്നു തോന്നുന്നു.

അഞ്ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല. അഞ്ചു കൊല്ലത്തിനുള്ളില്‍ അസുഖം വരാതെ നോക്കണം വന്നാല്‍. ജീവിതകാലം മുഴുവനും ട്രീറ്റ്മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീര്‍ന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ…, ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാല്‍ ആരോടൊക്കെയ നന്ദിപറയുക… ഒരുപാട് പേരോട് കടപ്പാട് ഇന്‍ഡ് സഹായിച്ച, പ്രാര്‍ത്ഥിച്ച എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും..

ഇതിനിടയില്‍ എന്റെ വീടിന്റെ അടിയാധാരവും, പാസ്ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു… ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്. അവരുടെയിടയില്‍ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുന്‍പില്‍ നല്ലപ്പുള്ള ചമഞ്ഞു നില്‍ക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല.. പാടത്തു പണിയെടുത്താല്‍ വരമ്ബതു കൂലികിട്ടും. തീര്‍ച്ച. സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്…

Related posts