70 വർഷം പിന്നിടുമ്പോള്‍..! സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ നി​ന്നു മാ​റി​നി​ന്ന ആ​ര്‍​എ​സ്എ​സ് കേ​ന്ദ്ര​ത്തി​ലും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സി​പി​എം കേ​ര​ള​ത്തി​ലും ഭ​രി​ക്കു​ന്ന​ത് ഏറെ വേദനാജനകമെന്ന് എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി

ത​ളി​പ്പ​റ​മ്പ്: കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ രാ​ജ്യ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ത്ര​മ​ല്ല, രാ​ജ്യ​സു​ര​ക്ഷ കാ​ക്കു​ന്ന പ​ട്ടാ​ള​ക്കാ​ര്‍​ക്ക് പോ​ലും ര​ക്ഷ​യി​ല്ലാ​താ​യി​രി​ക്ക​യാ​ണെ​ന്ന് മു​ന്‍ എം​എ​ല്‍​എ എ.​പി.​അ​ബ്ദു​ള്ള​കു​ട്ടി. പ​ന്നി​യൂ​ര്‍ മേ​ഖ​ലാ കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ രാ​ജ്യ​ത്ത് 742 പ​ട്ടാ​ള​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ത്യ​യു​ടെ രാ​ജ്യ​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ നി​ന്നും മാ​റി​നി​ന്ന ആ​ര്‍​എ​സ്എ​സ് കേ​ന്ദ്ര​ത്തി​ലും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സി​പി​എം കേ​ര​ള​ത്തി​ലും ഭ​രി​ക്കു​ന്ന​ത് 70-ാം സ്വാ​ത​ന്ത്ര്യ വ​ര്‍​ഷ​ത്തി​ല്‍ ജ​ന​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. ടി.​കെ.​ല​ക്ഷ്മ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജ​നാ​ര്‍​ദ​ന​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ടി.​രാ​ജീ​വ​ന്‍ , പി.​എം.​പ്രേം​കു​മാ​ര്‍, എ.​കെ.​ഭാ​സ്‌​ക​ര​ന്‍, കെ.​വി.​നാ​രാ​യ​ണ​ന്‍, ടി.​സ​ര​സ്വ​തി, എം.​വി.​ര​വീ​ന്ദ്ര​ന്‍ , പി.​സു​ഖ​ദേ​വ​ന്‍, സ​ണ്ണി താ​ഴ​ത്തെ​കൂ​ട​ത്തി​ല്‍ , എം.​എ​ന്‍.​പൂ​മം​ഗ​ലം, രാ​ഹു​ല്‍ ദാ​മോ​ദ​ര​ന്‍ , കെ.​റ​ഷീ​ദ്, കെ.​വി.​നാ​രാ​യ​ണ​ന്‍​കു​ട്ടി, പി.​പി.​മു​ഹ​മ്മ​ദ്, സി.​വി.​നാ​രാ​യ​ണ​ന്‍, എ.​കെ.​ഗൗ​രി, പി.​പി.​രാ​ജേ​ഷ്, ടി.​ജ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു

Related posts