കുട്ടികളുടെ ആശുപത്രിയിൽ ഫാ​ർ​മ​സി, എ​ക്സ് റേ, ​ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ 24 മ​ണി​ക്കൂറും വേണമെന്ന ആവശ്യം ശക്തമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ മു​ഴു​വ​ൻ സ​മ​യ ലാ​ബ്, എ​ക്സ്റേ, ഫാ​ർ​മ​സി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെടു​ത്ത​ണ​മെ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മ​രു​ന്ന് വാ​ങ്ങ​ണ​മെ​ങ്കി​ൽ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​ത് നി​ര​വ​ധി ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടോ അ​ല്ലാ​തെ​യോ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ക്സ് ​റേ ആ​വ​ശ്യ​മാ​യി വ​ന്നാ​ലും, വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​നക​ൾ വ​ന്നാ​ലും ഇ​തു ത​ന്നെ​യാ​ണ് രീ​തി.വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് തി​ള​ങ്ങു​ന്ന ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി, ലാ​ബ്, എ​ക്സ​റേ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​വാ​ൻ ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ രക്ഷിതാക്കളുടെ ആ​വ​ശ്യം.

Related posts