ബം​ഗ്ലാ​ദേ​ശി​ലെ വെ​ടി​ക്കെ​ട്ട് തു​ണ​ച്ചു; എ​ബി ഡി ​വീ​ണ്ടും ഒ​ന്നാ​മ​ൻ

ദു​ബാ​യ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ എ​ബി ഡി​വി​ല്ലി​യേ​ഴ്‌​സ് ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്നാ​ണ് ഡി​വി​ല്ലി​യേ​ഴ്‌​സ് ഒ​ന്നാം റാ​ങ്കി​ൽ‌ തി​രി​ച്ചെ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ 176 റ​ൺ​സാ​ണ് ഡി​വി​ല്ലി​യേ​ഴ്‌​സി​നെ ഒ​ന്നാ​മ​നാ​കാ​ൻ തു​ണ​ച്ച​ത്.

104 പ​ന്തി​ൽ 15 ഫോ​റും ഏ​ഴ് സി​ക്സ​റു​ക​ളു​മാ​ണ് എ​ബി​യു​ടെ ബാ​റ്റി​ൽ​നി​ന്നും പ​റ​ന്ന​ത്. ഏ​ക​ദി​ന​ത്തി​ൽ 200 സി​ക്‌​സ​റു​ക​ളു​ടെ റി​ക്കാ​ർ​ഡും ഡി​വി​ല്ലി​യേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ 104 റ​ണ്‍​സി​ന്‍റെ പ​ടു​കൂ​റ്റ​ന്‍ ജ​യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​ച്ചു. ഇ​ന്ത്യ​യെ മ​റി​ക​ട​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും റാ​ങ്കിം​ഗി​ൽ കു​തി​ച്ച​ത്.

Related posts