അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ളം; പു​തി​യ ടെ​ര്‍​മി​ന​ല്‍ അ​ടു​ത്ത മാ​സം ഒ​ന്ന് മു​ത​ൽ

രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പു​തി​യ ടെ​ര്‍​മി​ന​ൽ നവംബര്‍ ഒന്ന് മുതൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്.

പു​തി​യ ടെ​ര്‍​മി​ന​ല്‍ മ​ണി​ക്കൂ​റി​ല്‍ 11,000 യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള​ളാ​ന്‍ ശേ​ഷി​യു​ള​ള​താ​ണ് .ആ​ദ്യ ദി​നം വി​സ് എ​യ​ര്‍ അ​ട​ക്കം 15 എ​യ​ര്‍​ലൈ​നു​ക​ളാ​യി​രി​ക്കും ഇ​വി​ടെ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

പ്ര​തി​വ​ര്‍​ഷം 45 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ഇ​ത് വ​ഴി യാ​ത്ര ചെ​യ്യും. ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​വീ​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളും പു​തി​യ ടെ​ര്‍​മി​ന​ലി​ല്‍ ഉ​ണ്ട്.

പുതിയ ടെർമിനൽ ആളുകൾക്ക് തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വെ​യ്സ് പു​തി​യ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്നും ഈ ​മാ​സം 31ന് ​ഉ​ദ്ഘാ​ട​ന പ​റ​ക്ക​ല്‍ ന​ട​ത്തു​മെ​ന്ന് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ന​വം​ബ​ര്‍ 10 മു​ത​ല്‍ ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വെ​യ്സി​ന്‍റെ മു​ഴു​വ​ന്‍ സ​ര്‍​വീ​സു​ക​ളും പു​തി​യ ടെ​ര്‍​മി​ന​ലി​ലേ​ക്ക് മാ​റ്റും. എയർലെെനുകൾ രണ്ടാഴ്ച കാലയളവിലായി മൂന്ന് ഘട്ടങ്ങളിലായി ടെ​ര്‍​മി​നൽ എയർലെെനിലേക്ക് മാറും.

Related posts

Leave a Comment