മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് അ​നീ​സ് അ​ന്‍​സാ​രി​യ്‌​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി വി​ദേ​ശ മ​ല​യാ​ളി യു​വ​തി ! പ​രാ​തി ന​ല്‍​കി​യ​ത് ഇ-​മെ​യി​ലി​ലൂ​ടെ…

കൊ​ച്ചി​യി​ലെ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് അ​നീ​സ് അ​ന്‍​സാ​രി​ക്കെ​തി​രേ ഒ​രു യു​വ​തി കൂ​ടി ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​നീ​സി​ന്റെ പാ​സ്പോ​ര്‍​ട്ട് കൊ​ച്ചി വാ​ഴ​ക്കാ​ലാ​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​യാ​ള്‍​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് അ​നീ​സി​നെ​തി​രെ പ​രാ​തി​യു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

മേ​ക്ക​പ്പ് സ്റ്റു​ഡി​യോ​യി​ല്‍ വെ​ച്ച് അ​നീ​സ് ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് ഇ​വ​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പ​രാ​തി​യി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യി​ല്‍​നി​ന്ന് വി​ശ​ദ​മാ​യ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പോ​ലീ​സി​ന്റെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു യു​വ​തി​ക​ള്‍ അ​നീ​സി​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു​പ​രാ​തി​ക​ള്‍ ഐ.​പി.​സി. 354 പ്ര​കാ​രം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ഇ-​മെ​യി​ല്‍ വ​ഴി പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment