ശ്രീ​ല​ങ്ക​യി​ല്‍ ഒ​റ്റ ദി​വ​സ​ത്തി​ല്‍ പെ​ട്രോ​ളി​ന് വ​ര്‍​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് 77 രൂ​പ ! ഡീ​സ​ലി​ന് 55 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു…

ഒ​റ്റ ദി​വ​സ​ത്തി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 77 രൂ​പ​യും ഡീ​സ​ലി​ന് 55 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ച് ആ​ളു​ക​ളെ ഞെ​ട്ടി​ച്ച് ശ്രീ​ല​ങ്ക.

സ​ര്‍​ക്കാ​ര്‍ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സി​ലോ​ണ്‍ പെ​ട്രോ​ളി​യ​മാ​ണ് വി​ല വ​ര്‍​ധ​ന​വ് വ​രു​ത്തി​യ​ത്. ശ്രീ​ല​ങ്ക​ന്‍ റു​പ്പീ​സി​ന് ഇ​ന്ത്യ​ന്‍ രൂ​പ​യേ​ക്കാ​ള്‍ മൂ​ല്യം കു​റ​വാ​ണ്. ഒ​രു ശ്രീ​ല​ങ്ക​ന്‍ രൂ​പ​യ്ക്ക് ഇ​ന്ത്യ​ന്‍ രൂ​പ​യി​ല്‍ 30 പൈ​സ​യു​ടെ വി​ല​യേ​യു​ള്ളൂ.

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്റെ ഉ​പ​വി​ഭാ​ഗ​മാ​യ ല​ങ്ക ഐ​ഒ​സി​യാ​ണ് ല​ങ്ക​യി​ലെ പ്ര​ധാ​ന എ​ണ്ണ വി​ത​ര​ണ ക​മ്പ​നി. ഐ​ഒ​സി​യും വി​ല വ​ര്‍​ധി​പ്പി​ച്ചു.

ശ്രീ​ല​ങ്ക​ന്‍ രൂ​പ​യി​ല്‍ ഡീ​സ​ലി​ന് 50 രൂ​പ​യും, പെ​ട്രോ​ളി​നും 75 രൂ​പ​യും ഐ​ഒ​സി വ​ര്‍​ദ്ധി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ സി​ലോ​ണ്‍ പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ പെ​ട്രോ​ളി​ന് 43.5 ശ​ത​മാ​ന​വും, ഡീ​സ​ലി​ന് 45.5 ശ​ത​മാ​ന​വും വ​ര്‍​ദ്ധ​ന​വാ​ണ് ന​ട​ത്തി​യ​ത്.

ഇ​തോ​ടെ ശ്രീ​ല​ങ്ക​യി​ല്‍ പെ​ട്രോ​ളി​ന് ശ്രീ​ല​ങ്ക​ന്‍ രൂ​പ​യി​ല്‍ ലി​റ്റ​റി​ന് 254 രൂ​പ​യും, പെ​ട്രോ​ളി​ന് 176 രൂ​പ​യു​മാ​യി.

അ​തേ​സ​മ​യം പെ​ട്രോ​ള്‍ വി​ല​യി​ല്‍ ഏ​താ​ണ്ട് ഒ​രേ വി​ല​യാ​ണെ​ങ്കി​ലും ഡീ​സ​ല്‍ വി​ല​യി​ല്‍ സി​പി​സി വി​ല​യേ​ക്കാ​ള്‍ 30 രൂ​പ​യോ​ളം താ​ഴെ​യാ​ണ് ല​ങ്ക​ന്‍ ഐ​ഒ​സി വി​ല.

Related posts

Leave a Comment