കായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു; ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കായംകുളം: കായംകുളം കെഎസ്ആർടിസി ജംഗ്‌ഷനിൽ ടാങ്കർ ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയിൽ ശരവണൻ (23 ), കൈലാസ് എന്നിവരാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Related posts