ഹ​രി​പ്പാ​ട് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ച്ച് 53 പേ​ർ​ക്ക് പ​രി​ക്ക്; മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ മറികടക്കുന്നതിനിടെ ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു 

ഹ​രി​പ്പാ​ട് : താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ ര​ണ്ട് കെഎ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. 53 പേ​ർ​ക്ക് പ​രി​ക്ക്. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു അ​ങ്ക​മാ​ലി ഡി​പ്പോ​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം ഡി​പ്പോ​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റു ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു മ​ല​പ്പു​റം ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്ത് റോ​ഡ് വെ​ള്ള​മാ​യി​രു​ന്ന​തി​നാ​ൽ ബ്രേ​ക്ക് ചെ​യ്തെ​ങ്കി​ലും റോ​ഡി​ൽ തെ​ന്നി ഇ​രു​ബ​സി​ന്‍റെ​യും ഡ്രൈ​വ​ർ സൈ​ഡു​ക​ൾ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഹ​രി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Related posts