ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ക​ലു​ങ്ക്; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ല്‍ കാ​വു​ങ്ക​ല്‍ ജം​ഗ്ഷ​നും മ​ങ്ങാ​ട് കു​രി​ശു​പ​ള്ളി​ക്കു​മി​ട​യി​ല്‍ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു. ഇ​തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് അ​പ​ക​ടം പ​തി​വാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

അ​ടു​ത്തി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ക​ലു​ങ്കി​ല്‍ ത​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്.

വെ​ളി​ച്ച​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി നി​ല്‍​ക്കു​ന്ന ക​ലു​ങ്കി​ന​ന്‍റെ സൈ​ഡ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കാ​ണാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. അ​പ​ക​ട ഭീ​ഷി​ണി​യാ​യ ക​ലു​ങ്കി​ന്‍റെ സൈ​ഡി​ലെ കെ​ട്ട് പൊ​ളി​ച്ചു വീ​തി കൂ​ട്ടി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment