ഇ​ട​വ​ചോ​തി മ​ഹോ​ത്സ​വം 28, 29 തി​യ​തി​ക​ളി​ൽ

കു​ണ്ട​റ: ക​ല്ല​ട​യി​ലെ പ​തി​നാ​റ് ക​ര​ക​ളു​ടെ ദേ​ശ​ദേ​വ​ത ചി​റ്റു​മ​ല ശ്രീ​ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ഇ​ട​വ​ചോ​തി മ​ഹോ​ത്സ​വം 28, 29 വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്‌​മ​ശ്രീ താ​ഴ്‌​മ​ൺ മ​ഠം ക​ണ്ഠ​ര​ര് രാ​ജീ​വ​ര​ര് (ശ​ബ​രി​മ​ല വ​ലി​യ ത​ന്ത്രി) അ​വ​ർ​ക​ളു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തും പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്ന​തും കു​ടും​ബ​ങ്ങ​ളി​ൽ സ​ർ​വ്വ ഐ​ശ്വ​ര്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.

നാ​ളെ രാ​വി​ലെ 4 ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, 4.30 ന് ​ന​ട​തു​റ​ക്ക​ൽ, 5.00 ന് ​ഹ​രി​നാ​മ​കീ​ർ​ത്ത​ന പാ​രാ​യ​ണം, ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് പൂ​ജ​ക​ൾ​ക്ക് പു​റ​മെ 5.30 ന് ​നി​ർ​മാ​ല്യ​ദ​ർ​ശ​നം, 6 ന് ​ഗ​ണ​പ​തി​ഹോ​മം, 8 ന് ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, തു​ട​ർ​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണം. വൈ​കി​ട്ട് 6.45 ന് ​ദീ​പാ​രാ​ധ​ന, ഉ​ത്സ​വ പൂ​ജ​ക​ൾ, പാ​യ​സ​സ​ദ്യ , 7ന് ​തി​രു​വാ​തി​ര​യും കൈ​കൊ​ട്ടി​ക്ക​ളി​യും.

29ന് ​രാ​വി​ലെ 4 ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, 4.30 ന് ​ന​ട​തു​റ​ക്ക​ൽ, 5 ന് ​ഹ​രി​നാ​മ​കീ​ർ​ത്ത​നം, ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് പൂ​ജ​ക​ൾ​ക്ക് പു​റ​മെ 5.30 ന് ​നി​ർ​മാ​ല്യ​ദ​ർ​ശ​നം, 6 ന് ​ഗ​ണ​പ​തി​ഹോ​മം, 7 ന് ​ഇ​ട​വ​ചോ​തി പൊ​ങ്കാ​ല, 7.30 ന് ​പ്ര​ഭാ​ത​ഭ​ക്ഷ​ണം, 8 ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം. 10 ന് ​ക​ളാ​ഭാ​ഭി​ഷേ​കം, 12 ന് ​ഇ​ട​വ​ചോ​തി അ​ന്ന​ദാ​നം. വൈ​കി​ട്ട് 6.00 ന് ​ചു​റ്റു​വി​ള​ക്ക്, 6.45 ന് : ​ദീ​പാ​രാ​ധ​ന, തു​ട​ർ​ന്ന് ആ​കാ​ശ​പൂ​രം, രാ​ത്രി 7.30 ന് ​ഗാ​ന​മേ​ള, (ക്രി​സ്റ്റ​ൽ ബീ​റ്റ്സ്, കൊ​ല്ലം) തി​രു​വു​ത്സ​വം അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് +919387285197 (അ​ജി പ്ര​ണ​വം) ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts

Leave a Comment