എ​ബോ​ള ല​ക്ഷ​ണ​ങ്ങ​ൾ; ബം​ഗ​ളൂ​രു​വി​ൽ ഉ​ഗാ​ണ്ട​ൻ യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ: സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം 48 മ​ണി​ക്കൂ​റി​ന​കം

ബം​ഗ​ളൂ​രു: എ​ബോ​ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഉ​ഗാ​ണ്ട​യി​ൽ നി​ന്നെ​ത്തി​യ 28കാ​രി നി​രീ​ക്ഷ​ണ​ത്തി​ൽ. ബം​ഗ​ളൂ​രു​വി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി​യെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഈ​മാ​സം 23-ന് ​ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ഗാ​ണ്ട​ൻ യു​വ​തി​യെ​യാ​ണ് ഇ​ന്ദി​രാ​ന​ഗ​റി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രാ​ജ്യ​ത്ത് എ​ബോ​ള വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഉ​ഗാ​ണ്ട​യി​ൽ​നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് വ​ഴി​യാ​ണ് യു​വ​തി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ബോ​ള ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക് അ​മി​ത​മാ​യ ക്ഷീ​ണ​വും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്.

യു​വ​തി​യു​ടെ സ്ര​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പു​നെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം 48 മ​ണി​ക്കൂ​റ​ന​കം ല​ഭ്യ​മാ​കും. ആ​ദ്യ ഫ​ലം വ​ന്ന​തി​നു ശേ​ഷ​വും, പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു വീ​ണ്ടും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ബം​ഗ​ളൂ​രു ജി​ല്ലാ സ​ർ​ജ​നും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യ ഡോ. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പു​തി​യ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​വ​തി​ക്കു പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ, എ​ബോ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണോ എ​ന്ന് ഇ​പ്പോ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഋ​ത്വി​ക് ര​ഞ്ജ​നം പാ​ണ്ഡെ വ്യ​ക്ത​മാ​ക്കി. എ​ബോ​ള ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്നു വ​ന്ന​തു​കൊ​ണ്ടും ക്ഷീ​ണം പ്ര​ക​ട​മാ​യ​തു​കൊ​ണ്ടു​മാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഫ്രി​ക്ക​യി​ലെ എ​ബോ​ള വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ദ്രു​ത​ക​ർ​മ​സേ​ന​യും ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നേ​ര​ത്തെ ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും മ​റ്റു പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് ബം​ഗ​ളൂ​രു​വി​ലും മം​ഗ​ളൂ​രു​വി​ലും പ്ര​ത്യേ​ക ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ, ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ, രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചെ​സ്റ്റ് ഡി​സീ​സ​സ് ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​മാ​യും, ഇ​ന്ദി​രാ​ന​ഗ​റി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ആ​ശു​പ​ത്രി ക്വാ​റ​ന്‍റൈ​ൻ-​ചി​കി​ത്സാ​കേ​ന്ദ്ര​മാ​യും പ്ര​വ​ർ​ത്തി​ക്കും. മം​ഗ​ളൂ​രു​വി​ൽ, ന്യൂ ​മം​ഗ​ളൂ​രു പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ശ്രീ​നി​വാ​സ് പോ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യും, വെ​ൻ​ലോ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ-​ചി​കി​ത്സാ കേ​ന്ദ്ര​മാ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ഗാ​ണ്ട, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ എ​ബോ​ള വ്യാ​പ​ന​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടു​ത്തി​ടെ അ​ന്താ​രാ​ഷ്ട്ര പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ എ​ബോ​ള വൈ​റ​സ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തു നി​രീ​ക്ഷ​ണ​വും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment