സേലത്ത് വാഹനാപകടത്തിൽ മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ അ​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചു; ഇ​ന്നു പു​ല​ർ​ച്ചെ ഒന്നോടെയാണ് അ​പ​ക​ടം നടന്നത്

accidentകാ​ഞ്ഞി​ര​പ്പ​ള്ളി: ത​മി​ഴ്നാ​ട് സേ​ല​ത്തി​ന​ടു​ത്ത് ധ​ർ​മ​പു​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ അ​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചു. ഏ​ന്ത​യാ​ർ കൊ​ല്ലം​പ​റ​ന്പി​ൽ ബി​നു (42), മാ​താ​വ് വ​ത്സ​മ്മ (70), ഏ​ന്ത​യാ​ർ കൈ​പ്പ​ട​ക്കു​ന്നേ​ൽ ജോ​ണ്‍​സ​ണ്‍ (21), ത​മി​ഴ്നാ​ട് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ബി​നു​വി​ന്‍റെ സു​ഹൃ​ത്ത് മ​ടി​ക്കാ​ങ്ക​ൽ ജൂ​ലി, ബി​നു​വി​ന്‍റെ മ​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സേ​ലം ധ​ർ​മ​പു​രി​ക്ക് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ന്നു പു​ല​ർച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ബി​നു​വി​ന്‍റെ ബം​ഗ​ളൂ​രു​വി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങും​വ​ഴി​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കോ​ർ​പി​യോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബി​നു​വാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.  സ്കോ​ർ​പി​യോ ഡി​വൈ​ഡ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്.

അ​പ​ക​ട​ത്തി​ൽ ഈ ​വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും  മ​രി​ച്ച​താ​യാ​ണ് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.  വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​ല്ലം​പ​റ​ന്പി​ൽ ഫ​യ​ർ ആ​ൻ​ഡ് വ​ർ​ക്സ് ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​നു. ര​ണ്ടു വ​ർ​ഷം മു​ന്പ് ബി​നു​വി​ന്‍റെ ലൈ​സ​ൻ​സി​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ പ​ട​ക്ക​ശാ​ല ക​ത്തി​ന​ശി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ട​ക്ക​നി​ർ​മാ​ണം നി​ർ​ത്തി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ബ​സ് സ​ർ​വീ​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ബി​നു​വി​ന്‍റെ ഭാ​ര്യ​യും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ബി​നു മ​ക​ളെ ബം​ഗ​ളൂ​രു​വിള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ർ​ത്തി​യാ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു വ​രും​വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.മൃ​ത​ദേ​ഹ​ങ്ങ​ൾ ധ​ർ​മ​പു​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​ഭ​വ​മ​റി​ഞ്ഞ് ഏ​ന്ത​യാ​റി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ധ​ർ​മ​പു​രി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Related posts