ഡമ്മി വാങ്ങിയത് അതിനൊന്നുമല്ല പോലീസുകാരേ! കാലുയര്‍ത്തി മുഖത്തു കിക്ക് ചെയ്തു പഠിക്കാനാണ് ഡമ്മി വാങ്ങിയതെന്ന് കേഡല്‍, പ്രതി ആളൊരു വിരുതനെന്ന് പോലീസും

kedal newwതിരുവനന്തപുരം നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേഡല്‍ ജീന്‍സണ്‍ രാജ പഠിച്ച ക്രിമിനലെന്ന് പോലീസ്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുമ്പോള്‍ തന്നെ പല നിഗൂഡതകളും ഇയാള്‍ മനസിലൊളിപ്പിക്കുകയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്തിനാണ് ഡമ്മി കത്തിച്ചതെന്നതിന് ലഭിച്ച മറുപടി തന്നെ ഉദാഹരണം. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനേയും കൊലപ്പെടുത്തിയ ശേഷം ഡമ്മിയില്‍ തീ കൊളുത്തി താനും മരിച്ചുവെന്ന് വരുത്തിതീര്‍ക്കാനാണ് കേഡലിന്റേയും ശ്രമമെന്നാണ് പോലീസ് വിചാരിച്ചിരുന്നത്.

ഡമ്മിക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത് കേഡല്‍ തന്നെയായിരുന്നു. ശാരീരികബലം നേടാനായി ജിംനേഷ്യത്തില്‍ പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, കാലുയര്‍ത്തി മുഖത്ത് കിക്ക് ചെയ്യുന്നത് പരിശീലിക്കാനാണ് മുറിയുടെ വശത്തെ ഷെല്‍ഫിനു മുകളില്‍ ഡമ്മി സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയതാണിത്. കൊലയുമായി ഡമ്മിക്ക് ബന്ധമില്ല. മൃതദേഹങ്ങള്‍ക്ക് തീകെടുക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് വെള്ളംചീറ്റിയപ്പോള്‍ ഡമ്മി താഴെ വീഴുകയായിരുന്നുവത്രേ. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയോടെയാണ് കേഡല്‍ മറുപടി നല്‍കുന്നത്. പേടിയില്ലെന്ന് ഇടയ്ക്കിടെ പറയുന്നു. പോലീസിന്റെ ചില ചോദ്യങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ്, കേഡല്‍ തിരുത്തിക്കുന്നുമുണ്ട്.

മറ്റു ചില വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷവും കേഡല്‍ അഞ്ചു പേര്‍ക്കുള്ള ഭക്ഷണം ഹോട്ടലില്‍നിന്ന് വാങ്ങിയിരുന്നുവത്രേ. വീട്ടില്‍ അഞ്ചുപേരുണ്ടെന്ന് പുറത്തുകാണിക്കാനായിരുന്നു ഭക്ഷണം വരുത്തിയത്. മനോനില തെറ്റിയിരുന്നെങ്കില്‍ രക്ഷപെടാന്‍ ശ്രമിക്കാതെ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാണ് മനശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മനോരോഗിയായി അഭിനയിക്കുകയാണോയെന്ന് കണ്ടെത്താന്‍ കേഡലിന് മനഃശാസ്ത്ര പരിശോധനയും സൈക്കോ അനാലിസിസും നടത്തും.

Related posts