ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ കേ​ര​ളം മു​ന്നേ​റാ​ൻ വി​ദ്യാ​ർ​ഥിക​ൾ പാ​ടത്തി​റ​ങ്ങ​ണമെന്ന് എ​സി​പി ജ​വ​ഹ​ർ​ജ​നാ​ർ​ദ്

ചാ​ത്ത​ന്നൂ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ​കേ​ര​ളം മു​ന്നേ​റാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ പാ​ട​ത്തേ​ക്കി​റ​ങ്ങ​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ർ എ​സി​പി ജ​വ​ഹ​ർ​ജ​നാ​ർ​ദ് പ​റ​ഞ്ഞു.​പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ്പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​മ്പാ​ട്ടു​കോ​ണം പേ​രൂ​ർ​കാ​വ് ഏ​ലാ​യി​ൽ സം​ഘ​ടി​പ്പി​ച്ച കൊ​യ്​ത്ത് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

​ഇ​ക്കാ​ര്യ​ത്തി​ൽ അ​മൃ​ത സ്കൂ​ളി​ലെ കേ​ഡ​റ്റു​ക​ൾ കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ഏ​ലാ​യി​ലെ കാ​ട് മൂ​ടി​യ പാ​ടം ഏ​റ്റെ​ടു​ത്ത് നാ​ല്മാ​സം മു​മ്പാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ വി​ത്തെ​റി​ഞ്ഞ​ത്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​യ​ത്നം ക​ണ്ട് നാ​ട്ടു​കാ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​തോ​ടെ വി​ള​വെ​ടു​പ്പ് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.​

ക​വി ബാ​ബു​പാ​ക്ക​നാ​ർ ചൊ​ല്ലി​കൊ​ടു​ത്ത കൊ​യ​ത്ത് പാ​ട്ട് ഏ​റ്റു​പാ​ടി വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​തി​ർ​മ​ണി​ക​ൾ കൊ​യ്തെ​ടു​ത്തു.​ച​ട​ങ്ങി​ൽ പാ​രി​പ്പ​ള്ളി എ​സ്ഐ രാ​ജേ​ഷ്,പി​റ്റി​എ പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ,സി​പി​ഒ​മാ​രാ​യ സു​ഭാ​ഷ്ബാ​ബു,ബി​ന്ദു,ഡി​ഐ മാ​രാ​യ രാ​ജേ​ഷ്,ബി​ന്ദു.​കെ,അ​ദ്ധ്യാ​പ​ക​ർ,ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts