ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ.​എ. രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം: പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ ​എ രാ​ജേ​ന്ദ്ര​ൻ (71) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ കൊ​ല്ലം പ​ട്ട​ത്താ​ന​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി ഏ​റെ നാ​ളാ​യി ചി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

സം​സ്കാ​രം ജ​ന്മ​നാ​ടാ​യ തൃ​ശൂ​ർ തൃ​ത്ത​ല്ലൂ​രി​ൽ നാ​ളെ ന​ട​ക്കും. ക​ളി​യാ​ട്ടം, പ​ട്ടാ​ഭി​ഷേ​കം, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ൻ, ന​ര​സിം​ഹം, മീ​ശ​മാ​ധ​വ​ന്‍ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ രാ​ജേ​ന്ദ്ര​ൻ കാ​ര​ക്ട​ർ റോ​ളു​ക​ളി​ലും, വി​ല്ല​ൻ റോ​ളു​ക​ളി​ലും അ​ഭി​ന​യി​ച്ചു. നാ​ട​കം, സി​നി​മ എ​ന്നി​വ​യോ​ടൊ​പ്പം ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

പ്ര​ശ​സ്ത നാ​ട​കാ​ഭി​നേ​താ​ക്ക​ളാ​യി​രു​ന്നു ഓ ​മാ​ധ​വ​ന്‍റെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും മ​ക​ളാ​യ സ​ന്ധ്യ​യാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ. അ​വ​രു​ടെ മ​ക​ൻ ദി​വ്യ​ദ​ർ​ശ​ൻ സി​നി​മാ​ഭി​നേ​താ​വാ​ണ്. ന​ട​നും എം​എ​ൽ​എ​യു​മാ​യ എം. ​മു​കേ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് രാ​ജേ​ന്ദ്ര​ൻ.

കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും അ​തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ റെ​യി​ൻ​ബോ എ​ന്ന നാ​ട​ക​ത്തി​ന് മി​ക​ച്ച നാ​ട​ക​ത്തി​നു​ള്ള സം​സാ​ന അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ഹോ​ർ​ട്ടി കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും രാ​ജേ​ന്ദ്ര​ൻ വ​ഹി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment