ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്തു; നാ​ട​ക​ത്വം ഇ​ല്ലാ​തെ രാ​ജേ​ന്ദ്ര​ൻ അ​ഭി​ന​യി​ച്ചു തീ​ർ​ത്തു

തൃ​ശൂ​ർ: ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ടം എ​ന്ന സി​നി​മ ക​ണ്ടി​റ​ങ്ങു​മ്പോ​ൾ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് ഉ​ണ്ണി​ത്ത​മ്പു​രാ​ന്‍റേ​താ​യി​രു​ന്നു. ലാ​ലി​നൊ​പ്പം ക​ളി​യാ​ട്ട​ത്തി​ൽ ഉ​ണ്ണി​ത്ത​മ്പു​രാ​നെ അ​വ​ത​രി​പ്പി​ച്ച​ത് ഇ. ​എ. രാ​ജേ​ന്ദ്ര​ൻ എ​ന്ന ന​ട​നാ​യി​രു​ന്നു. ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്ത രാ​ജേ​ന്ദ്ര​ന് പി​ന്നെ മ​ല​യാ​ള സി​നി​മ​യു​ടെ ത​ട്ട​കം വി​ട്ട് ഇ​റ​ങ്ങി​പ്പോ​രേ​ണ്ടി വ​ന്നി​ല്ല.

സ​ത്യ​ത്തി​ൽ ഒ​രു ര​ണ്ടാം വ​ര​വാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ളി​യാ​ട്ട​ത്തി​ലൂ​ടെ ജ​യ​രാ​ജ് ഒ​രു​ക്കി​യ​ത്. പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന രാ​ജേ​ന്ദ്ര​ൻ, വി.​ആ​ർ. ഗോ​പി​നാ​ഥി​ന്‍റെ ഗ്രീ​ഷ്മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കു​റേ​ക്കാ​ലം ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ല്ല. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു തി​രി​കെ​യെ​ത്തി​യ​ത് ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ട​ത്തി​ലൂ​ടെ​യാ​ണ്.. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് രാ​ജേ​ന്ദ്ര​നെ ക​ളി​യാ​ട്ട​ത്തി​ൽ പെ​ട്ടെ​ന്ന് ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.

നാ​ട​ക​ക്ക​ള​രി​യി​ൽ നി​ന്ന് വ​ന്ന ന​ട​ൻ ആ​ണെ​ങ്കി​ലും നാ​ട​ക​ത്വം ഒ​ട്ടു​മി​ല്ലാ​തെ ക​ളി​യാ​ട്ട​ത്തി​ലെ ഉ​ണ്ണി​ത്ത​മ്പു​രാ​നെ രാ​ജേ​ന്ദ്ര​ൻ റി​യ​ലി​സ്റ്റി​ക് ആ​യി ത​ന്നെ അ​വ​ത​രി​പ്പി​ച്ചു. വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ ഒ​ഥ​ല്ലോ​യെ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​റി​ച്ചു ന​ട്ട​താ​ണ് ക​ളി​യാ​ട്ട​മെ​ങ്കി​ലും അ​തി​ൽ നാ​ട​കീ​യ​ത ഒ​ട്ടും തൊ​ട്ടു തീ​ണ്ടാ​തെ​യാ​ണ് രാ​ജേ​ന്ദ്ര​ൻ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കി​യ​ത്. ക​ളി​യാ​ട്ടം പ​ല​ത​ര​ത്തി​ൽ ച​ർ​ച്ച​യാ​യ​പ്പോ​ൾ ഈ ​ന​ട​നും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

ക​ളി​യാ​ട്ട​ത്തി​നു​ശേ​ഷം രാ​ജേ​ന്ദ്ര​നെ തേ​ടി അ​വ​സ​ര​ങ്ങ​ൾ വ​ന്നു. അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും സ​ഹ ന​ട​നോ വി​ല്ല​നോ ആ​യി​രു​ന്നു. എ​ന്നാ​ൽ ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് എ​ല്ലാം ത​ന്‍റേ​താ​യ ഒ​രു രാ​ജേ​ന്ദ്ര​ൻ ട​ച്ച്‌ കൊ​ടു​ത്ത​ത് പ്രേ​ക്ഷ​ക​ർ​ക്ക് ഓ​ർ​ക്കാ​ൻ പാ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ രാ​ജേ​ന്ദ്ര​ൻ ഭം​ഗി​യാ​ക്കി.

തൃ​ശൂ​ർ ജി​ല്ല​യി​ൽ തൃ​ത്ത​ല്ലൂ​രി​ലെ ഏ​ങ്ങൂ​ർ ത​റ​വാ​ട്ടി​ൽ അ​യ്യ​പ്പ​ന്‍റെ​യും സു​മ​തി​യു​ടെ​യും മ​ക​നാ​യി ജ​ന​നം. തൃ​ത്ത​ല്ലൂ​ർ യു.​പി സ്കൂ​ളി​ലെ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ത​ന്നെ സ്കൂ​ൾ സാ​ഹി​ത്യ​സ​മാ​ജ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ലാ​ല​യ പ​ഠ​ന​ത്തി​നു ശേ​ഷം ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ചേ​ർ​ന്ന രാ​ജേ​ന്ദ്ര​ൻ, ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദം നേ​ടി. ഇ​തി​നു ശേ​ഷം പൂ​ന​യി​ലെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ടെ​ലി​വി​ഷ​ൻ കോ​ഴ്സി​നു ചേ​ർ​ന്നു.

പൂ​ന​യി​ലെ പ​ഠ​ന​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഒ. ​മാ​ധ​വ​ന്‍റെ മ​ക​ളും മു​കേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ സ​ന്ധ്യ​യെ രാ​ജേ​ന്ദ്ര​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​തും തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​തും. അ​ക്കാ​ല​ത്ത് സ​ന്ധ്യ തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.വി​വാ​ഹ​ശേ​ഷം കൊ​ല്ല​ത്തെ​ത്തി​യ രാ​ജേ​ന്ദ്ര​ൻ, ഭാ​ര്യാ​പി​താ​വാ​യ ഒ. ​മാ​ധ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം എ​ന്ന നാ​ട​ക​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി.

നാ​ട​ക​കൃ​ത്താ​യ ജോ​സ് ചി​റ​മ്മ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ജേ​ന്ദ്ര​ൻ ത​ന്നെ ആ​ക​ർ​ഷി​ച്ച ഒ​രു റ​ഷ്യ​ൻ നോ​വ​ൽ നാ​ട​ക​മാ​ക്കി.1987-​ൽ ഏ​റ്റ​വും മി​ക​ച്ച നാ​ട​ക​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ഈ ​നാ​ട​കം നേ​ടി. പി​ന്നീ​ട് രാ​ജേ​ന്ദ്ര​ൻ ത​ന്നെ​യാ​യി​രു​ന്നു കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​ൻ. തു​ട​ർ​ന്ന് ആ​റേ​ഴു വ​ർ​ഷം രാ​ജേ​ന്ദ്ര​നും സ​ന്ധ്യ​യും ത​ന്നെ​യാ​യി​രു​ന്നു കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ക്യാ​ര​ക്റ്റ​ർ റോ​ളു​ക​ളി​ലും വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി​യ ന​ട​നാ​യി​രു​ന്നു ഇ.​എ. രാ​ജേ​ന്ദ്ര​ൻ. നാ​ട​കം, സി​നി​മ എ​ന്നി​വ​യ്ക്കൊ​പ്പം ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ദ്ദേ​ഹം സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

ക​ളി​യാ​ട്ട​ത്തി​നു​ശേ​ഷം പ​ട്ടാ​ഭി​ഷേ​ക​ത്തി​ലെ ബ​ല​രാ​മ​ൻ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്രം രാ​ജേ​ന്ദ്ര​ന് ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തു. പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ സ്നേ​ഹ​നി​ധി​യാ​യ ചേ​ട്ട​ന്‍റെ വേ​ഷം രാ​ജേ​ന്ദ്ര​ന് ക്യാ​ര​ക്ട​ർ റോ​ളു​ക​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചു. ന​ര​സിം​ഹം, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ൻ, സ്നേ​ഹം, ദ​യ, വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ൾ, മീ​ശ​മാ​ധ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

സി​നി​മ​യ്ക്കൊ​പ്പം നാ​ട​ക​ത്തെ​യും നാ​ട​ക​ത്തി​നൊ​പ്പം സി​നി​മ​യെ​യും പ്ര​ണ​യി​ച്ച ഒ​രു ക​ലാ​കാ​ര​നാ​ണ് വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. നാ​ട​ക​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച പാ​ഠ​ങ്ങ​ൾ ഭം​ഗി​യാ​യി വെ​ള്ളി​ത്തി​ര​യി​ൽ ചേ​ർ​ത്തു​വെ​ച്ച് ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച രാ​ജേ​ന്ദ്ര​ൻ ഓ​ർ​മ്മ​യാ​കു​മ്പോ​ൾ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മ​ര​ണ​മി​ല്ല.

Related posts

Leave a Comment