ഏവർക്കും സ്വാഗതം..! മലയാളത്തിന്‍റെ എക്കാലത്തേയും സൂപ്പർ താരം ജയന്‍റെ ജന്മദിനം ആഘോഷിക്കാൻ ജയൻ ആരാധകർ  തൃശൂരിൽ ഒത്തു ചേരുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും സൂ​പ്പ​ർ​താ​രം ജ​യ​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ജ​യ​ൻ ആ​രാ​ധ​ക​ർ തൃ​ശൂ​രി​ലൊ​ത്തു​കൂ​ടു​ന്നു. ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങി വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് ജ​യ​ന്‍റെ സി​നി​മ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. തൃ​ശൂ​രി​ൽ നാ​ലു​വ​ർ​ഷം മു​ൻ​പ് രൂ​പീ​കൃ​ത​മാ​യ ജ​യ​ൻ സാം​സ്കാ​രി​ക വേ​ദി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും. മേ​ഘം മ​റ​യ്ക്കാ​ത്ത താ​രം എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​യ​ൻ ആ​രാ​ധ​ക​ർ ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ലെ​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.ജ​യ​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ റോ​ബി​ൻ തി​രു​വ​ന​ന്ത​പു​രം തൃ​ശൂ​രി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ആ​രാ​ധ​ക സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി​യാ​ണ് എ​ത്തു​ക. 20ന് ​പു​റ​പ്പെ​ട്ട് 21ന് ​റോ​ബി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന്് തൃ​ശൂ​രി​ലെ​ത്തും.ജ​യ​ന്‍റെ മ​റ്റൊ​രു ആ​രാ​ധ​ക​നാ​യ മ​ജീ​ഷ്യ​ൻ ഷാ​ജി ക​ക്കു​ഴി പെ​രു​ന്പാ​വൂ​ർ മാ​ജി​ക് ഷോ​യും അ​വ​ത​രി​പ്പി​ക്കും.

ജ​യ​ന്‍റെ മേ​ക്ക​പ്പ്മാ​നാ​യി​രു​ന്ന ജ​യ​മോ​ഹ​ൻ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.ജ​യ​ൻ സി​നി​മ​ക​ളെ ആ​സ്പ​ദ​മാ​ക്കി ചോ​ദ്യോ​ത്ത​ര മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഭാ​നു​പ്ര​കാ​ശ് ജ​യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജ​യ​ൻ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ജ​യ​ഗീ​ത​ങ്ങ​ൾ എ​ന്ന സം​ഗീ​ത​പ​രി​പാ​ടി​യു​മു​ണ്ട്. ജ​യ​ൻ ആ​രാ​ധ​ക​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും.വൈ​കീ​ട്ട് അ​ഞ്ചി​ന് കേ​ര​ള ച​ല​ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​യ​ന്‍റെ ത​ട​വ​റ എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ന​ട​ക്കും. ജ​യ​ൻ സി​നി​മ​ക​ളു​ടെ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്.

Related posts