ബ്ലേഡിൽ കുരുങ്ങുന്ന ബസ്മുതലാളിമാർ… സ്റ്റാന്‍റിൽ നിർത്തിയിട്ടിരുന്ന ബസ് മോഷണം പോയി; കൊള്ളപ്പലിശക്കാർ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി ഉടമയുടെ പരാതി

ചാ​ല​ക്കു​ടി: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ സ്വ​കാ​ര്യ ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ക​ന​ക​മ​ല-​പാ​ല​പ്പി​ള്ളി റൂ​ട്ടി​ലോ​ടു​ന്ന ഗോ​ഡ്സ​ണ്‍ എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബ​സു​ട​മ ക​ന​ക​മ​ല സ്വ​ദേ​ശി കു​യി​ലാ​ട​ൻ റോ​ബി​ൻ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഷാ​റ്റോ​യു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കി​ട്ട് 5.30നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് കി ​ക​ണ​ക്ഷ​ൻ മാ​റ്റി​യാ​ണ് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ബ​സു​ട​മ റോ​ബി​ൻ പ​ണം പ​ലി​ശ​യ്ക്ക് കൊ​ടു​ക്കു​ന്ന ഷാ​റ്റോ​യു​ടെ കൈ​യി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ പ​ലി​ശ​യ​ക്ക് വാ​ങ്ങി​യി​രു​ന്നു.

ഇ​തി​ന്‍റെ പ​ലി​ശ കൃ​ത്യ​മാ​യി കൊ​ടു​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ വി​ഹാ​ര​രം​ഗ​മാ​ണ്. ബ​സു​ട​മ​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ ഇ​ര​ക​ളാ​ണ്.

Related posts