യുവതി തെറ്റിദ്ധരിച്ചതാകാം! യുവതിയെ കണ്ടതായി ഓർക്കുന്നില്ല; ഫോണിൽ മോശമായി സംസാരിച്ചിട്ടില്ല; ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് മു​കേ​ഷ്

തിരുവനന്തപുരം: മീ ടു കാന്പയിനിലൂടെ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ തള്ളി നടനും എംഎൽഎയുമായ മുകേഷ്. പരാതി പറഞ്ഞ പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. ഈ സംഭവം ഓർക്കുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടു കാന്പയിന് താൻ എല്ലാ പിന്തുണയും നൽകുകയാണ്. എല്ലാം രംഗത്തുമുള്ള സ്ത്രീകൾ ഇക്കാര്യത്തിന് മുന്നോട്ടുവരണം. തന്‍റെ പൂർണ പിന്തുണ ഇക്കാര്യത്തിനുണ്ടാകും. ഫോണിലൂടെ താൻ മോശമായി സംസാരിച്ചുവെന്നാണ് ടെസ് ജോസഫ് എന്ന സ്ത്രീ പറയുന്നത്. അത് അവരുടെ തെറ്റിദ്ധാരണ മൂലമാകം. താനാണെന്ന് അവർ തെറ്റിദ്ധരിച്ചതാകാം. താനങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡെറിക് ഒബ്രിയൻ അടുത്തിടെ കേരളത്തിൽ വന്നപ്പോഴും തന്നെ കണ്ടിരുന്നു. ഗുരുസ്ഥാനത്താണ് അദ്ദേഹത്തെ താൻ കാണുന്നത്. കേരളത്തിൽ അദ്ദേഹത്തിനുള്ള ഏക സുഹൃത്ത് താനാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 19 വർഷം മുൻപ് തനിക്ക് ഇങ്ങനെ ഒരു വീഴ്ചയുണ്ടായെങ്കിൽ അദ്ദേഹം പിന്നീട് തന്നെ വിളിക്കുമോ എന്നും മുകേഷ് ചോദിച്ചു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല താൻ ആരോപണം ഉന്നയിച്ചതെന്നും ഓർമയിലുള്ള കാര്യമാണ് പറഞ്ഞതെന്നും ടെസ് ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എല്ലാവരും മാനിക്കണമെന്നും മുകേഷ് ആവശ്യപ്പെട്ടു.

Related posts