ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം; എ​ൻ​ഡി​എ​യു​ടെ ശ​ബ​രി​മ​ല  സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി​

പ​ന്ത​ളം: എ​ൻ​ഡി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് പ​ന്ത​ള​ത്ത് തു​ട​ക്ക​മാ​യി. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ​ന്ത​ളം മ​ണി​ക​ണ്ഠനാ​ൽ​ത്ത​റ​യി​ൽ നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്.

ബിഡിജെഎസ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം ഭാ​ര​വാ​ഹി​ക​ൾ, തി​രു​വാ​ഭ​ര​ണ പേ​ട​ക​വാ​ഹ​ക​സം​ഘം ഗു​രു​സ്വാ​മി​മാ​ർ, ത​ല​പ്പാ​റ മൂ​പ്പ​ൻ, ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടൂ​രി​ലെ​ത്തും. നൂ​റ​നാ​ട് പ​ട​നി​ലം, കാ​യം​കു​ളം, ച​വ​റ, കൊ​ല്ലം, കൊ​ട്ടി​യം, ആ​റ്റി​ങ്ങ​ൽ, ക​ഴ​ക്കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേറി​യറ്റ് ന​ട​യി​ലെ​ത്തി സ​മാ​പി​ക്കും.

ലോ​ങ് മാ​ർ​ച്ചി​നൊ​പ്പം: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി
പത്തനംതിട്ട:ലോ​ങ് മാ​ർ​ച്ചി​ൽ ബി​ഡി​ജെ​എ​സ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത് വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്ന​മാ​ണ്. എ​ൻ​ഡി​എ​യും പാ​ർ​ട്ടി​യും വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണം. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ത്തെ മാ​നി​ക്ക​ണ​മെ​ന്നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ധി​യി​ൽ വി​ശ്വാ​സി​ക​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ എ​ൻ​ഡി​എ സ​മ​ര​മു​ഖ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നേ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​മ​ർ​ശി​ച്ച​തെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

Related posts