ഹ​നു​മാ​നാ​യി നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു ! ക​ലാ​കാ​ര​ന് അ​ര​ങ്ങി​ല്‍ യാ​ത്രാ​മൊ​ഴി;​വീ​ഡി​യോ കാ​ണാം…

ഹ​നു​മാ​ന്‍ വേ​ഷ​ത്തി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ അ​ര​ങ്ങി​ല്‍ കു​ഴ​ഞ്ഞു വീ​ണ് ന​ട​ന് അ​ന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യ്ന്‍​പു​രി​യി​ലാ​ണ് സം​ഭ​വം.

ര​വി ശ​ര്‍​മ​യാ​ണ് മ​രി​ച്ച​ത്. ഗ​ണേ​ശോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഹ​നു​മാ​ന്‍ വേ​ഷ​ത്തി​ല്‍ ക​ലാ​കാ​ര​ന്റെ പ്ര​ക​ട​നം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണം.

ഭ​ജ​ന സം​ഘ​ത്തി​ലെ ക​ലാ​കാ​ര​നാ​ണ് ര​വി ശ​ര്‍​മ. ഇ​വ​രു​ടെ സം​ഘം മെ​യ്ന്‍​പു​രി​യി​ലെ കോ​ട്വാ​ലി​യി​ലു​ള്ള ശി​വ ക്ഷേ​ത്ര​ത്തി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്.

ഭ​ജ​ന​യും മ​റ്റും ന​ട​ക്കു​ന്നി​നി​ടെ ര​വി ശ​ര്‍​മ നൃ​ത്തം ചെ​യ്യു​ന്നു​ണ്ട്. അ​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. നൃ​ത്ത​ത്തി​ലെ ഭാ​ഗ​മാ​കും എ​ന്ന നി​ല​യി​ല്‍ പ​ല​രും അ​ദ്ദേ​ഹം വീ​ണു കി​ട​ക്കു​ന്ന​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ല.

എ​ന്നാ​ല്‍ പി​ന്നീ​ട് സം​ഭ​വം പ​ന്തി​യ​ല്ലെ​ന്ന് ചി​ല​ര്‍​ക്ക് തോ​ന്നി. പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ അ​പ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Related posts

Leave a Comment