ബാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി‍ കാ​റി​ൽ ക​യ​റി എ​സി ഓ​ണാ​ക്കി മ​യ​ങ്ങി; ന​ട​ൻ വി​നോ​ദി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് നി​ശ്ച​ല കൊ​ല​യാ​ളി​യാ​യ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ്

കോട്ടയം: പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ ന​ട​ന്‍ വി​നോ​ദ് തോ​മ​സി​ന്‍റെ മ​ര​ണ​കാ​ര​ണം കാ​റി​ല്‍​നി​ന്ന് കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് ശ്വ​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യ​ത്. കാ​റി​ല്‍ മ​യ​ക്ക​ത്തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് അ​നു​മാ​നം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

പാ​മ്പാ​ടി​യി​ലെ ബാ​റി​ല്‍ എ​ത്തി​യ വി​നോ​ദ് പു​റ​ത്തി​റ​ങ്ങി ത​ന്‍റെ കാ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത് എ​സി ഓ​ണാ​ക്കി​യ ശേ​ഷം ഗ്ലാ​സ് ഉ​യ​ര്‍​ത്തി പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​താ​യ​പ്പോ​ള്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് അ​സ്വ​ഭാ​വി​ക​ത തോ​ന്നു​ക​യും കാ​റി​ന്‍റെ ഗ്ലാ​സ് പൊ​ട്ടി​ച്ച് വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ മു​ട്ട​മ്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.

 

Related posts

Leave a Comment