ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു

മസ്ക്കറ്റ്: ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതൽ (ജൂൺ 12 ) തുറക്കും.

മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂ.

ക്രിസ്തീയ ദേവാലയങ്ങൾ ഞായറാഴ്ച്ച (ജൂൺ 13 ഞായർ) മുതൽ വീണ്ടും തുറക്കുമെന്ന് സെന്‍റ് പീറ്റർ & പോൾ കാത്തലിക് ചർച്ചും അറിയിച്ചു.

എന്നാൽ, ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകൾക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു.

റിപ്പോർട്ട്: ബിജു, വെണ്ണിക്കുളം

Related posts

Leave a Comment