ല​ഹ​രി വി​ല്‍​പ്പ​ന​ക്കേ​സി​ല്‍ ന​ടി അ​റ​സ്റ്റി​ല്‍ ! കൂ​ടെ താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത് ദ​മ്പ​തി​ക​ളെ​ന്ന വ്യാ​ജേ​ന…

ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന നാ​ട​ക​ന​ടി​യാ​യ യു​വ​തി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി അ​ഞ്ജു കൃ​ഷ്ണ
യാ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​യി​രു​ന്നു ല​ഹ​രി​വി​ല്‍​പ​ന. 56 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഷ​മീ​ര്‍ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള യോ​ദ്ധാ​വ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

ഉ​ണി​ച്ചി​റ തോ​പ്പി​ല്‍ ജം​ക്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ല്‍ പ​തി​വ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​താ​യി​രു​ന്നു സം​ഘം.

കെ​ട്ടി​ട​ത്തി​ലെ മൂ​ന്നാം നി​ല​യി​ല്‍ ദ​മ്പ​തി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് പി​ടി​യി​ലാ​യ അ​ഞ്ജു​വും സു​ഹൃ​ത്ത് ഷ​മീ​റും താ​മ​സി​ച്ചി​രു​ന്ന​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടി​യ ഷ​മീ​ര്‍ മ​തി​ലും ചാ​ടി​ക്ക​ട​ന്ന് ര​ക്ഷ​പ്പെ​ട്ടു.

ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ല്‍​നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എ​ത്തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് സൂ​ക്ഷി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​ത​ര​ണം.

നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ഞ്ജു, കൃ​ഷ്ണ മൂ​ന്നു വ​ര്‍​ഷം മു​ന്‍​പാ​ണ് കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി ഷ​മീ​റി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ഉ​ണി​ച്ചി​റ​യി​ലെ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത​ത് ഒ​രു മാ​സം മു​ന്‍​പാ​ണ്. ര​ക്ഷ​പ്പെ​ട്ട ഷ​മീ​റി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment