വിവാഹം കഴിക്കുമെങ്കില്‍ ആ യുവതാരത്തെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു! അദ്ദേഹത്തിന്റെ ഫോട്ടോകളെല്ലാം വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്നു; ഇഷ്ടം തുറന്നു പറഞ്ഞ് നടിയും അവതരാകയുമായ ആര്യ

സ്വകാര്യ ചാനലിലെ കോമഡി ഷോയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ആര്യ. നിരവധി ആരാധകരുള്ള ആര്യ താന്‍ ചെറുപ്പം മുതല്‍ ആരാധിക്കുന്ന സിനിമാതാരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നു താനെന്നാണ് നടിയും അവതാരകയും മോഡലും കൂടിയായ ആര്യ വെളിപ്പെടുത്തിയത്.

പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നു. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ആര്യ പറയുന്നു.

എന്നാല്‍ ഇതിലെ അത്ഭുതമെന്തെന്നാല്‍ പൃഥിരാജിനെ ഇതുവരെ നേരിട്ടുകാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എന്നതാണ്. ആര്യ പറയുന്നു. മലയാളത്തിലെ നിരവധി താരങ്ങളെ നേരിട്ടുകാണാനും അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ പൃഥ്വിയെ ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സംഭവിച്ചിട്ടില്ലെന്നും ആര്യ പറയുന്നു.

മോഡലിംഗാണ് എന്റെ ഇഷ്ടമേഖല. എന്നാല്‍ മോഡലായ തന്നേക്കാള്‍ ബഡായി ബംഗ്ലാവിലെ മന്ദബുദ്ധിയായ ആര്യയെയാണ് ആള്‍ക്കാര്‍ക്ക് അറിയുക. ബഡായി ബംഗ്ലാവിന് ശേഷമാണ് താന്‍ കൂടുതല്‍ സെലിബ്രറ്റി ആയത്- ആര്യ പറയുന്നു.

ഫോട്ടോ ഷൂട്ട് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ഫാമിലി ഓറിയന്റഡായിരുന്ന താന്‍ ഒരു സുപ്രഭാതത്തില്‍ അത്തരത്തിലൊരു ഫോട്ടോക്ക് പോസ് ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ലെന്നും അത്തരം ചിലരുടെ വികാരമായിരുന്നു ആ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ പറയുന്നു.

ഞാന്‍ മോഡലിംഗ് രംഗത്തുനിന്നാണ് വന്നത്. എന്നാല്‍ അന്നത്തെ ആര്യയെ ആര്‍ക്കും അറിയില്ല. എന്നാല്‍ ബഡായി ബംഗ്ലാവിലൂടെ എല്ലാവരും തന്നെ അറിഞ്ഞുതുടങ്ങി. വിവാദങ്ങള്‍ ഇപ്പോള്‍ പ്രേക്ഷകര്‍ മറന്നുതുടങ്ങിയെന്നും ആര്യ പറയുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പിറവി നല്ലതാണെന്നും ഒരു പ്രശ്നമുണ്ടാകുമ്പോള്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടെന്നത് അഭിമാനകരമാണെന്നും ആര്യ പറയുന്നു.

ഷൂട്ടിങ് സെറ്റുകളില്‍ വെച്ച് മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നുവെച്ച് ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ തന്നെ നമുക്ക് വേണ്ടി ഒരു കൂട്ടം ആള്‍ക്കാന്‍ ഉണ്ടാകുന്നത് നല്ലതാണെന്നും ആര്യ പറയുന്നു. അനാവശ്യമായ കാര്യങ്ങളില്‍ ചാടിക്കയറി അഭിപ്രായം പറയുന്നവരാവരുത് അതിന്റെ തലപ്പത്തുള്ളവര്‍. എന്തിനും ഏതിനും കയറി അഭിപ്രായപ്രകടനം നടത്തുകയും ചെയ്യരുത്. നമ്മുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ നേടിയെടുക്കാനുള്ള സംഘടനയാകണം ഇതെന്നും ആര്യ പറയുന്നു.

 

Related posts