നല്ല കലക്കന്‍ ഡാന്‍സ് ! തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാത്തി കമിംഗിന് ചുവടുവെച്ച് നമിത; വീഡിയോ വൈറലാകുന്നു…

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് നമിത. ഈ അടുത്ത കാലത്ത് വന്‍ ഹിറ്റായ പാട്ടാണ് വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനം.

നിരവധി പേര്‍ ആ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ നമിതയും ആ ഗാനത്തിനായി ചുവട് വെച്ചിരിക്കുകയാണ്.

ഇലക്ഷന്‍ റാലിക്കിടയിലാണ് താരത്തിന്റെ ഡാന്‍സ്. ബിജെപി പ്രവര്‍ത്തകയായ നമിത ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ ഗാനത്തിനായി ചുവട് വെച്ചത്.

വനതിയും കൂടെ ചുവട് വെച്ചു. സ്ഥാനാര്‍ഥി തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related posts

Leave a Comment