13-ാം വയസ്സു മുതല്‍ എന്നെ ഒരു കറവപ്പശുവായി കണ്ടതിന് വളരെ നന്ദി ! കുടിച്ചു കൂത്താടി നടന്നിരുന്ന ആണ്‍മക്കളുടെ ആവശ്യങ്ങള്‍ക്കായി ഇഷ്ടംപോലെ ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു വാങ്ങിയതിനും ഒരുപാട് നന്ദിയുണ്ട്; മകള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നു പരാതി പറഞ്ഞ അമ്മയ്ക്ക് ചുട്ടമറുപടിയുമായി നടി സംഗീത

സിനിമാതാരങ്ങളെ വീട്ടുകാര്‍ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രശ്‌നം രൂക്ഷമാവുന്നതിനെത്തുടര്‍ന്ന് വീട്ടുകാരുമായി തെറ്റിപ്പിരിയുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളുണ്ട്. പല താരങ്ങള്‍ക്കും പറയാനുള്ളതാകട്ടെ തങ്ങളെ വീട്ടുകാര്‍ കറവപ്പശുക്കളായി ഉപയോഗിച്ച കഥകളാണ്. ഇപ്പോഴിതാ സമാനമായ ഒരു സംഭവം തുറന്നുപറയുകയാണ് നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട നടി സംഗീത ക്രിഷ്.

സംഗീത തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഇവരുടെ അമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതല്ല സത്യമെന്നും തന്നോട് കുഞ്ഞുപ്രായം മുതല്‍ അതിക്രൂരമായാണ് അമ്മയും കുടുംബവും പെരുമാറിയതെന്നും വ്യക്തമാക്കുകയാണ് സംഗീത ഇപ്പോള്‍. മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരത്തിന്റെ ട്വിറ്റര്‍ കുറിപ്പാണ് വൈറലാകുന്നത്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കെല്ലാം ‘നന്ദി’ പറഞ്ഞുകൊണ്ടാണ് അമ്മയുടെയും കുടുംബത്തിന്റെ തനിനിറം താരം തുറന്നുകാട്ടുന്നത്.

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത, മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി.

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി.. ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ – ഇങ്ങനെയാണ് സംഗീത ട്വിറ്ററില്‍ കുറിച്ചത്.

തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയത് സിനിമാ ലോകത്ത് ചര്‍ച്ചയാകുകയും സോഷ്യല്‍ മീഡിയയില്‍ പലരും നടിയുടെ ക്രൂരതയാണിത് എന്നുപറഞ്ഞ് അഭിപ്രായം പറയുകയും ചെയ്തിരുന്നു. ത്ന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് അമ്മ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സംഗീതയ്‌ക്കെതിരേ നിരവധി ആളുകള്‍ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി തുറന്നു പറഞ്ഞുകൊണ്ട് നടി തന്നെ രംഗത്തെത്തിയത്. ദീപസ്തംഭം മഹാശ്ചര്യം,ഇംഗ്ലീഷ് മീഡിയം തുടങ്ങി നിരവധി മലയാള സിനിമകളില്‍ സംഗീത അഭിനയിച്ചിട്ടുണ്ട്.

Related posts