എന്താണ് ആ പെട്ടിയില്‍ ? മോദിയുടെ വിമാനത്തില്‍നിന്നു കടത്തിയ ‘ദുരൂഹ പെട്ടി’; വിശദീകരണമില്ല; വീഡിയോ വിവാദത്തില്‍

ബം​ഗ​ളു​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​റി​ൽ​നി​ന്നു ക​ട​ത്തി​യ പെ​ട്ടി​യെ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ​ൻ വി​വാ​ദ​മാ​യെ​ങ്കി​ലും സ​ർ​ക്കാ​രും സു​ര​ക്ഷാ വി​ഭാ​ഗ​വും ഇ​തു സം​ബ​ന്ധി​ച്ചു മൗ​ന​ത്തി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക​ത്തി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ ഉ​ട​ൻ പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് വി​വാ​ദ​മാ​യ​ത്. മോ​ദി​യു​ടെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​യ ഒ​രു വ​ലി​യ പെ​ട്ടി കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് എ​ടു​ത്ത് എ​യ​ർ സ്ട്രി​പ്പി​ന്‍റെ ഒ​ര​റ്റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ​യി​ൽ ക​യ​റ്റി. ഇ​തി​നു​ശേ​ഷം വാ​ഹ​നം അ​തി​വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ല ഈ ​ഇ​ന്നോ​വ. ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ഏ​റെ അ​ക​ലെ​യാ​യാ​ണ് ഇ​ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

സ്വ​കാ​ര്യ വാ​ഹ​ന​മെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ഇ​ന്നോ​വ​യെ​ന്ന് വീ​ഡി​യോ പു​റ​ത്തു​വി​ട്ട ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു. പെ​ട്ടി​യി​ൽ എ​ന്താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മോ​ദി എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ​വ​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts