ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താക്കള്‍! സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി​യു​ടെ വാ​ട​ക​വീ​ടി​ന് പ്ര​തി​മാ​സം വടക ര​ണ്ട​ര​ക്കോ​ടി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ സി​ഇ​ഒ അ​ഡാ​ർ പൂ​നാ​വാ​ല ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന ആ​ഡം​ബ​ര വ​സ​തി​ക്ക് മാ​സ​വാ​ട​ക ര​ണ്ട​ര​ക്കോ​ടി രൂ​പ.

പോ​ള​ണ്ടി​ലെ കോ​ടീ​ശ്വ​ര​നാ​യ ഡൊ​മി​നി​ക്ക കു​ൽ​ച്നി​ക്കി​ൽ​നി​ന്ന് പ​ര​മ​ര​ഹ​സ്യ​മാ​യാ​ണ് പൂ​നാ​വാ​ല വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ല​ണ്ട​നി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ത്തു​ള്ള മേ​ഫെ​യ​റി​ൽ കൊ​ട്ടാ​ര​സ​മാ​ന​മാ​യ വ​സ​തി​യു​ടെ വ​ലി​പ്പം 25,000 സ്ക്വ​യ​ർ​ഫീ​റ്റാ​ണ്.

സാ​ധാ​ര​ണ ഇം​ഗ്ലീ​ഷ് വീ​ടു​ക​ളേ​ക്കാ​ൾ 24 ഇ​ര​ട്ടി വ​ലി​പ്പ​മു​ള്ള​താ​ണ് ഇ​ത്. ഗ​സ്റ്റ് ഹൗ​സ്, ര​ഹ​സ്യ ഉ​ദ്യാ​നം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് വ​സ​തി.

ബ്രെ​ക്സി​റ്റ്, കോ​വി​ഡ് മ​ഹാ​മാ​രി എ​ന്നി​വ​യെ​ത്തു​ട​ർ​ന്ന് മാ​ന്ദ്യ​ത്തി​ലാ​യ സെ​ൻ​ട്ര​ൽ ല​ണ്ട​നി​ലെ ല​ക്ഷ്വ​റി ഹോം ​മാ​ർ​ക്ക​റ്റി​ന് വ​ലി​യ ഉ​ണ​ർ​വാ​കും ഈ ​ഇ​ട​പാ​ട് ന​ൽ​കു​ക​യെ​ന്ന് ബി​സി​ന​സ് രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ക​രു​തു​ന്നു.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ഡോ​സാ​ണ് ലോ​ക​മെ​ന്പാ​ടു​മാ​യി ഇ​പ്പോ​ൾ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ എ​ത്തി​ക്കു​ന്ന​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ന​ട​ത്തി​യ ഈ ​ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ത​യാ​റാ​യി​ട്ടി​ല്ല.

ആ​ഡം​ബ​ര വ​സ​തി​യു​ടെ ഉ​ട​മ കു​ൽ​ച്നി​ക്കി​ന്‍റെ പ്ര​തി​നി​ധി​യും ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു.

ലോ​ക​ത്തെ ത​ന്നെ ധ​നി​ക കു​ടും​ബ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഡാ​ർ പൂ​നാ​വാ​ല​യു​ടേ​ത്. താ​ൻ ര​ണ്ടാ​മ​തൊ​രു വീ​ട് എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് ല​ണ്ട​നി​ലാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തേ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വെ​സ്റ്റ് മി​നി​സ്റ്റ​റി​ലെ ല​ണ്ട​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​യി​രു​ന്നു പൂ​നാ​വാ​ല​യു​ടെ പ​ഠ​നം. നേ​ര​ത്തേ മേ​ഫെ​യ​റി​ൽ ഒ​രു ഹോ​ട്ട​ൽ വാ​ങ്ങാ​നും ഇ​ദ്ദേ​ഹം ശ്ര​മി​ച്ചി​രു​ന്നു.

Related posts

Leave a Comment