തൃ​പ്പൂ​ണി​ത്തു​റ​യിൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓയിലുമായി പിടിയിലായ ആന്‍റണി ചില്ലറ വില്പനക്കാരൻ


തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് പി​ടി​യി​ലാ​യ പ്ര​തി ആ​ല​പ്പു​ഴ പൂ​ങ്കാ​വ് വ​ലി​യ​വീ​ട്ടി​ൽ ആ​ന്‍റ​ണി (35) ചി​ല്ല​റ വി​ല്പ​ന​ക്കാ​ര​ൻ.

വ​ലി​യ രീ​തി​യി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും സൂ​ക്ഷി​ച്ച ശേ​ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​യി നേ​രി​ട്ട് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് പാ​വം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലു​ള്ള ചി​റ്റേ​ക്ക​ട​വ് റോ​ഡി​ലെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചാ​യി​രു​ന്നു ആ​ന്‍റ​ണി​യു​ടെ ല​ഹ​രി വി​ല്പ​ന.

പ​തി​ന​ഞ്ച് കി​ലോ ക​ഞ്ചാ​വും അ​ഞ്ച് കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​ണ് ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ന്ധ്ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്.

പ്ര​ത്യേ​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് അ​സി. ക​മ്മീ​ഷ​ണ​ർ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ജ്, ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ശ​ങ്ക​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ര​മേ​ശ​ൻ, സി​ജി പോ​ൾ, സി​ഇ​ഒ​മാ​രാ​യ സ​തീ​ഷ് ബാ​ബു, ശ്രീ​കു​മാ​ർ, രാ​ജേ​ഷ്, ജോ​മോ​ൻ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment